Quantcast

സൗദിയിൽ ശൈത്യം അവസാനിച്ചിട്ടില്ല; റമദാനിൽ തണുപ്പ് വീണ്ടും തിരിച്ചെത്തും

ചൂട് കാലാവസ്ഥയിൽ മാറ്റമുണ്ടാകുമെന്നു കാലാവസ്ഥാ വിദഗ്ധർ

MediaOne Logo

Web Desk

  • Published:

    11 Feb 2026 9:49 PM IST

Winter is not over in Saudi Arabia; cold weather will return during Ramadan
X

ദമ്മാം: സൗദിയിൽ ശൈത്യകാലം അവസാനിച്ചിട്ടില്ലെന്ന് ഓർമിപ്പിച്ച് കാലാവസ്ഥാ വിദഗ്ധർ. റമദാന്റെ തുടക്കം മുതൽ തണുപ്പ് വീണ്ടും തിരിച്ചെത്തും. ഇപ്പോഴനുഭവപ്പെടുന്ന ചൂട് കാലാവസ്ഥയിൽ മാറ്റമുണ്ടാകുമെന്നും കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി.

സൗദിയിൽ ഇപ്പോൾ അനുഭവപ്പെടുന്ന ചൂട് കാലാവസ്ഥയിൽ വഞ്ചിതരാകരുതെന്ന് കാലാവസ്ഥ വിദഗ്ധർ ഓർമിപ്പിച്ചു. താപലനിലയിൽ അനുഭവപ്പെടുന്ന വർധന ദിവസങ്ങൾക്കകം അവസാനിക്കും. ശൈത്യം വീണ്ടും തിരിച്ചെത്തുമെന്നും കാലാവസ്ഥ രംഗത്തുള്ളവർ പറയുന്നു. റമദാന്റെ തുടക്കം മുതൽ ശൈത്യം വീണ്ടും ശക്തമാകുമെന്ന് കാലവസ്ഥ വിദഗ്ധൻ വലീദ് അൽ ഹഖീൽ വ്യക്തമാക്കി. ശൈത്യകാലത്തെ കൂടുതൽ വേവുകൾ അവശേഷിക്കുന്നുണ്ട്. അവ രാജ്യത്ത് പ്രകടമാകും. പുലർക്കാലങ്ങളിൽ അനുഭവപ്പെടുന്ന കോട മഞ്ഞും അതിന്റെ ലക്ഷണങ്ങളാണെന്നും അദ്ദേഹം വിശദീകരിച്ചു. ഇതിനിടെ രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങളിലും പടിഞ്ഞാറൻ കിഴക്കൻ പ്രവിശ്യകളിലും മഴക്കും പൊടിക്കാറ്റിനും സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

TAGS :

Next Story