Quantcast

2030ലെ വേൾഡ് എക്‌സ്‌പോ സൗദി തലസ്ഥാനമായ റിയാദിൽ

വേൾഡ് എക്‌സ്‌പോ 2030യുടെ ആതിഥേയ നഗരമായി തെരഞ്ഞെടുക്കപ്പെട്ട റിയാദിന് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് അഭിനന്ദനമറിയിച്ചു.

MediaOne Logo

Web Desk

  • Published:

    28 Nov 2023 5:02 PM GMT

World Expo 2030 in Riyadh
X

റിയാദ്: 2030ലെ വേൾഡ് എക്‌സ്‌പോക്ക് സൗദി തലസ്ഥാനമായ റിയാദ് വേദിയാകും. ഇന്ന് പാരീസിൽ നടന്ന തെരഞ്ഞെടുപ്പിലാണ് റിയാദിനെ എക്‌സ്‌പോ വേദിയായി പ്രഖ്യാപിച്ചത്. 182 രാജ്യങ്ങളിൽ 130 രാജ്യങ്ങൾ സൗദിയെ പിന്തുണച്ചതോടെയാണ് റിയാദിന് അവസരം ഉറപ്പായത്.

മത്സരരംഗത്തുണ്ടായിരുന്ന ഇറ്റലി, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളോട് പൊരുതിയാണ് സൗദി വേൾഡ് എക്‌സ്‌പോ വേദിയാകാൻ അവസരം നേടിയത്. വേൾഡ് എക്‌സ്‌പോ 2030യുടെ ആതിഥേയ നഗരമായി തെരഞ്ഞെടുക്കപ്പെട്ട റിയാദിന് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് അഭിനന്ദനമറിയിച്ചു. സൗദി ഭരണാധികാരി സൽമാൻ രാജാവിനെയും, കിരിടാവകാശി മുഹമ്മദ് ബിൻ സൽമാനെയും അദ്ദേഹം അഭിനന്ദനമറിയിച്ചു. ഇത് ഗൾഫ് മേഖലയുടെ മുഴുവൻ നേട്ടമാണെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. വേൾഡ് എക്‌സ്‌പോ 2020യുടെ ആതിഥേയത്വം ദുബൈ നഗരത്തിനായിരുന്നു.

TAGS :

Next Story