Quantcast

വേൾഡ് അർബൻ ഫോറം; ഭവന, സ്മാർട്ട് സിറ്റി നേട്ടങ്ങൾ എടുത്തുപറഞ്ഞ് സൗദി നഗരസഭ ഭവന മന്ത്രി

ഐക്യരാഷ്ട്രസഭയുടെ ഹ്യൂമൻ സെറ്റിൽമെന്റ് പ്രോഗ്രാം ആണ് ഈ ഫോറം സംഘടിപ്പിച്ചത്

MediaOne Logo

Web Desk

  • Published:

    20 May 2026 4:32 PM IST

World Urban Forum; Saudi Minister of Housing and Municipalities highlights housing and smart city achievements
X

റിയാദ്: ബാക്കുവിൽ നടന്ന വേൾഡ് അർബൻ ഫോറത്തിൽ ഭവന സ്മാർട്ട് സിറ്റി നേട്ടങ്ങൾ എടുത്തുപറഞ്ഞ് നഗരസഭ ഭവന നിർമാണ മന്ത്രി മാജിദ് അൽ ഹൊഗൈൽ. സുസ്ഥിര നഗരവികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രാഷ്ട്രത്തലവന്മാർ, ഉദ്യോഗസ്ഥർ, വിദഗ്ദ്ധർ, അന്താരാഷ്ട്ര സംഘടനകൾ എന്നിവരെ ഒന്നിപ്പിക്കുന്നതിനായി ഐക്യരാഷ്ട്രസഭയുടെ ഹ്യൂമൻ സെറ്റിൽമെന്റ് പ്രോഗ്രാം ആണ് ഈ ഫോറം സംഘടിപ്പിച്ചത്.

സൗദി അറേബ്യയിൽ സ്വന്തമായി വീടുള്ളവരുടെ നിരക്ക് 66 ശതമാനത്തിലധികം ഉയർത്തിയതായും, ഭവന വികസന പദ്ധതികളുടെ പ്രയോജനം പത്ത് ലക്ഷത്തിലധികം കുടുംബങ്ങൾക്ക് ലഭിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. നൂതന സാങ്കേതികവിദ്യകളും ഡാറ്റാധിഷ്ഠിത പരിഹാരങ്ങളും പ്രയോജനപ്പെടുത്തി സ്മാർട്ട് സിറ്റികൾ നിർമ്മിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളെയും അൽ ഹൊഗൈൽ എടുത്തുപറഞ്ഞു.

ഭാവിയിലേക്ക് കൂടുതൽ സ്ഥിരവും പ്രതിരോധശേഷിയുള്ളതുമായ നഗരങ്ങൾ കെട്ടിപ്പടുക്കുന്നതിന് അന്താരാഷ്ട്ര പങ്കാളിത്തം ശക്തിപ്പെടുത്തേണ്ടതിന്റെയും വൈദഗ്ധ്യങ്ങൾ പരസ്പരം പങ്കുവെക്കേണ്ടതിന്റെയും പ്രാധാന്യം അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story