Quantcast

മേഘങ്ങൾക്കിടയിൽ നിന്ന് മസിൽ പെരുപ്പിക്കാം; സൗദിയിൽ ഹോട്ട് എയർ ബലൂൺ ഫിറ്റ്‌നസ് സെന്റർ

റിയാദിലെ കിങ്‌ഡം ടവർ, മജ്‌ദുൽ ടവർ, ഫൈസലിയാ ടവർ എന്നിവിടങ്ങളിലായിരിക്കും സംവിധാനം ലഭ്യമാവുക

MediaOne Logo

Web Desk

  • Published:

    7 Jan 2026 10:30 PM IST

മേഘങ്ങൾക്കിടയിൽ നിന്ന് മസിൽ പെരുപ്പിക്കാം; സൗദിയിൽ ഹോട്ട് എയർ ബലൂൺ ഫിറ്റ്‌നസ് സെന്റർ
X

റിയാദ്: റിയാദിൽ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഫിറ്റ്നസ് സെന്ററിന് തുടക്കമായി. രണ്ടായിരത്തി ഇരുന്നൂറ് അടി ഉയരത്തിൽ പറക്കുന്ന കൂറ്റൻ ഹോട്ട് എയർ ബലൂണിലാണ് ഈ നൂതനമായ ജിം സജ്ജീകരിച്ചിരിക്കുന്നത്. വെയിറ്റുകൾ ഉപയോഗിച്ചുള്ള വ്യായാമ മുറകൾ ഉൾപ്പെടെ മുപ്പത് മിനിറ്റ് നീളുന്ന തീവ്രമായ വർക്ക്ഔട്ട് സെഷനുകളാണ് ഇവിടെ ലഭ്യമാകുക. ജിംനേഷൻ ഫിറ്റ്നസ് ടീം, സ്പോർട്സ് സയന്റിസ്റ്റ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഈ പദ്ധതി യാഥാർത്ഥ്യമാക്കിയിരിക്കുന്നത്.

സാധാരണ രീതിയിലുള്ള വാം-അപ്പ് സെഷനുകൾക്ക് ശേഷമാണ് ബലൂണിലെ ഉയർന്ന വ്യായാമ മുറകളിലേക്ക് ആളുകളെ പ്രവേശിപ്പിക്കുക. റിയാദിലെ കിങ്‌ഡം ടവർ, മജ്‌ദുൽ ടവർ, ഫൈസലിയാ ടവർ തുടങ്ങിയ പ്രധാന കേന്ദ്രങ്ങൾക്ക് മുകളിലൂടെയാണ് ബലൂണിലെ ഈ ഫിറ്റ്നസ് യാത്ര നടക്കുന്നത്. ആരോഗ്യസംരക്ഷണം മെച്ചപ്പെടുത്തുന്നതിനൊപ്പം തന്നെ, ഉയരങ്ങളിൽ വ്യായാമം ചെയ്യുന്നത് വഴിയുണ്ടാകുന്ന ശാരീരിക-മാനസിക ഗുണങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

TAGS :

Next Story