Quantcast

'യാ ഹബീബീ' ഹാശിം എഞ്ചിനീയർ ഓർമ്മപുസ്തകം പ്രകാശനം ആഗസ്ത് നാലിന്

കണ്ണൂരിൽവെച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രകാശനം നിർവഹിക്കും

MediaOne Logo

Web Desk

  • Updated:

    2025-07-28 15:57:28.0

Published:

28 July 2025 9:26 PM IST

Ya Habibi Hashim Engineer Memorial Book Release
X

ദമ്മാം: സൗദി കെഎംസിസി സ്ഥാപക നേതാക്കളിൽ ഒരാളായ അന്തരിച്ച സി. ഹാശിം എഞ്ചിനീയറുടെ ഓർമ്മപുസ്തകം 'യാ ഹബീബീ' പ്രകാശനത്തിനൊരുങ്ങുന്നു. ഹാഷിമിന്റെ ജന്മദേശമായ കണ്ണൂരിൽവെച്ച് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രകാശനം നിർവഹിക്കും. ആഗസ്ത് നാലിന് കണ്ണൂർ ചേംബർ ഹാളിൽ വൈകീട്ട് മൂന്ന് മണിക്കാണ് പരിപാടി. ചടങ്ങിൽ മുസ്‌ലിംലീഗ് ദേശീയ -സംസ്ഥാന നേതാക്കൾ, ലീഗ് പോഷക ഘടകങ്ങളുടെ പ്രതിനിധികൾ, സൗദി കെഎംസിസി കുടുംബങ്ങൾ, കണ്ണൂർ കോർപ്പറേഷൻ കൗൺസിലറും ഹാശിം എഞ്ചിനീയറുടെ ഭാര്യയുമായ ഫിറോസ ഹാശിം, മറ്റു സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകർ എന്നിവരും സംബന്ധിക്കും. ദമ്മാം ആസ്ഥാനമായുള്ള സൗദി കിഴക്കൻ പ്രവിശ്യ കെഎംസിസിയാണ് പുസ്തകത്തിന്റെ പ്രസാധകർ.

മൂന്നര പതിറ്റാണ്ട് കാലത്തെ സി. ഹാഷിമിന്റെ പ്രവാസ ജീവിതവും പ്രാസ്ഥാനിക ജീവിതവും വിവരിക്കുന്നതാണ് 'യാ ഹബീബീ'. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പികെ കുഞ്ഞാലിക്കുട്ടി, മുസ്‌ലിംലീഗ് എംപിമാർ, എംഎൽഎമാർ ദേശീയ- സംസ്ഥാന ഭാരവാഹികൾ, വേൾഡ് കെഎംസിസി നേതാക്കൾ, സൗദിയിലെ സാമൂഹിക-സാംസ്‌കാരിക വിദ്യാഭ്യാസ മാധ്യമരംഗത്തെ വ്യക്തിത്വങ്ങൾ, വിവിധ തുറകളിൽ ഒന്നിച്ചു പ്രവർത്തിച്ച സഹചാരികൾ തുടങ്ങിയവരുടെ അനുഭവങ്ങളെ അടയാളപ്പെടുത്തുന്നതാണ് അഞ്ഞൂറിലധികം പേജുകൾ വരുന്ന ഓർമ്മപ്പുസ്തകം.

കാദർ ചെങ്കള (രക്ഷാധികാരി), മുഹമ്മദ് കുട്ടി കോഡൂർ (ചെയർമാൻ), ആലിക്കുട്ടി ഒളവട്ടൂർ (ജനറൽ കൺവീനർ), മാമു നിസാർ (ഫിനാൻസ് കൺവീനർ), സി.പി ശരീഫ് ചോലമുക്ക് (പബ്ലിസിറ്റി കൺവീനർ), സിദ്ദിഖ് പാണ്ടികശാല, റഹ്‌മാൻ കാരയാട് (സമിതിയംഗങ്ങൾ) എന്നിവരുടെ നേതൃത്വത്തിൽ എഴുത്തുകാരൻ മാലിക് മഖ്ബൂൽ (ചീഫ് എഡിറ്റർ), കാദർ മാസ്റ്റർ വാണിയമ്പലം (എക്‌സിക്യൂട്ടീവ് എഡിറ്റർ), അശ്റഫ് ആളത്ത് (അസോസിയേറ്റ് എഡിറ്റർ), അമീറലി കൊയിലാണ്ടി, സിറാജ് ആലുവ, ഹമീദ് വടകര (സബ് എഡിറ്റർമാർ) എന്നിവരടങ്ങിയ സമിതിയാണ് പുസ്തകമൊരുക്കിയത്.

TAGS :

Next Story