17-ാം വർഷത്തിലും മികച്ച നേട്ടവുമായി യാര ഇന്റർനാഷണൽ സ്കൂൾ

റിയാദ്: 2024-25 അധ്യയന വർഷത്തിലെ സി.ബി.എസ്.ഇ ബോർഡ് പരീക്ഷകളിൽ ശ്രദ്ധേയമായ വിജയം നേടി യാര ഇന്റർനാഷനൽ സ്കൂളിലെ വിദ്യാർഥികൾ. 10-ാം ക്ലാസിൽ 100 ശതമാനവും 12ാം ക്ലാസിൽ 99 ശതമാനവുമാണ് വിജയം.10-ാം ക്ലാസിൽ പരീക്ഷയെഴുതിയ 187 വിദ്യാർഥികളിൽ 86 ശതമാനം പേർ ഫസ്റ്റ് ക്ലാസും 53 ശതമാനം വിദ്യാർഥികൾ ഡിസ്റ്റിങ്ഷനും കരസ്ഥമാക്കി. അഫീഫ മുത്തഖി (97.60), സൈദ എം. ആരിഫ് (96.20), നിസ ടി. കൂരാട് (95.80), മർവ സക്കീർ (95.80) എന്നീ വിദ്യാർഥികളാണ് 10ാം ക്ലാസിൽ ഉന്നത വിജയം നേടിയവർ. 10ാം ക്ലാസിൽ ഇഷ ഫാത്തിമ, ഫാത്തിമ സാഹിർ എന്നിവർ അറബി ഭാഷയിൽ 100 മാർക്ക് നേടിയപ്പോൾ നഹൽ റയാൻ മലയാള ഭാഷയിൽ 100 മാർക്ക് നേടി. 12ാം ക്ലാസിൽ പരീക്ഷയെഴുതിയ 78 കുട്ടികളിൽ 94 ശതമാനം പേർ ഫസ്റ്റ് ക്ലാസും 49 ശതമാനം പേർ ഡിസ്റ്റിങ്ഷനും നേടി. സയൻസ് സ്ട്രീമിൽ ൯൫ ശതമാനം മാർക്കോടെ ഫാത്തിമ നൗറീൻ ചേലൂർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൊമേഴ്സ് സ്ട്രീമിൽ ഹന സുൽഫിക്കർ ചെമ്പാല 88.4 ശതമാനം നേടി ഒന്നാം സ്ഥാനം ഉറപ്പിച്ചു. ഫൈൻ ആർട്സ് വിഷയത്തിൽ ഗസാല അഫ്രീൻ, നേഹ മറിയം, ഫിസ ഫാത്തിമ, ഫാത്തിമത്തുൽ അഖ്സ എന്നിവർ 100 മാർക്ക് നേടിയപ്പോൾ കമ്പ്യൂട്ടർ സയൻസിൽ മലീഹ മുജീബും കെമിസ്ട്രിയിൽ ഫാത്തിമ നൗറീൻ ചേലൂറും 100 മാർക്ക് കരസ്ഥമാക്കി.
Adjust Story Font
16

