Quantcast

മക്ക പ്രവേശന പെർമിറ്റിന് ഓൺലൈനായി അപേക്ഷിക്കാം; അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയതായി സൗദി പാസ്പോർട്ട് അതോറിറ്റി

'അബ്ഷിർ, 'മുഖീം' എന്നീ പോർട്ടലുകൾ വഴി പെർമിറ്റുകൾക്കായി അപേക്ഷിക്കാവുന്നതാണ്

MediaOne Logo

Web Desk

  • Published:

    13 April 2026 2:58 PM IST

You can apply for Mecca entry permit online; Saudi Passport Authority says it has started accepting applications
X

ജിദ്ദ: ഈ വർഷത്തെ ഹജ്ജ് സീസണിൽ ജോലി ചെയ്യുന്ന വിദേശികൾക്കായി മക്കയിലേക്ക് പ്രവേശിക്കുന്നതിനുള്ള അനുമതി പത്രങ്ങൾ വിതരണം ചെയ്യാൻ തുടങ്ങിയതായി സൗദി പാസ്‌പോർട്ട് വിഭാഗം അറിയിച്ചു. ഈ സേവനം പൂർണമായും ഓൺലൈൻ വഴിയായതിനാൽ അപേക്ഷകർ നേരിട്ട് ഓഫീസുകളിൽ ഹാജരാകേണ്ടതില്ല.

'അബ്ഷിർ, 'മുഖീം' എന്നീ പോർട്ടലുകൾ വഴി പെർമിറ്റുകൾക്കായി അപേക്ഷിക്കാവുന്നതാണ്. 'തസ്‌രീഹ് പ്ലാറ്റ്‌ഫോമുമായി സഹകരിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. ജി.സി.സി പൗരന്മാർ, പ്രീമിയം ഇഖാമയുള്ളവർ, നിക്ഷേപകർ, സൗദി പൗരന്മാരുടെ വിദേശികളായ മാതാക്കൾ, ഗാർഹിക തൊഴിലാളികൾ, പ്രവാസികളുടെ കുടുംബാംഗങ്ങൾ എന്നിവർക്ക് ആവശ്യമായ രേഖകൾ സമർപ്പിച്ച് അബ്ഷിർ വഴി പെർമിറ്റ് നേടാം. മക്കയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഹജ്ജ് സീസണിൽ ഇത്തരം സ്ഥാപനങ്ങളുമായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്കും മുഖീം പോർട്ടൽ വഴി പെർമിറ്റ് എടുക്കാവുന്നതാണ്.

TAGS :

Next Story