Quantcast

യൂത്ത് ഇന്ത്യ കോൺഫറൻസും ഇശൽനൈറ്റും ഈ മാസം 10ന്

MediaOne Logo

Web Desk

  • Published:

    8 March 2023 10:18 AM IST

Youth India Conference
X

ദമ്മാം: യൂത്ത് ഇന്ത്യ കിഴക്കൻ പ്രവിശ്യ കമ്മിറ്റി ഒരുക്കുന്ന യൂത്ത് കോൺഫറൻസും ഇശൽ നൈറ്റും ഈ മാസം 10ന് ദമ്മാം 91ൽ നടക്കും. ഇതോടനുബന്ധിച്ചുള്ള സാംസ്‌കാരിക സംഗമത്തിൽ നാട്ടിൽ നിന്നുള്ള പ്രമുഖ അതിഥികൾ സംബന്ധിക്കും.

സാംസ്‌കാരിക സംഗമത്തോടനുബന്ധിച്ച് പ്രശസ്ത ഗായകരയായ അക്ബർ ഖാൻ, ദാന റാസിക്ക് എന്നിവരുടെ നേതൃത്വത്തിൽ 7 അംഗ സംഘം ഒരുക്കുന്ന ഇശൽ നൈറ്റ് അരങ്ങേറും. 'വിശ്വാസമാണ് യൗവനത്തിന്റെ കരുത്ത്' എന്ന തലക്കെട്ടിൽ ഒരു മാസക്കാലമായി നടത്തി വരുന്ന കാമ്പയിനിന്റെ സമാപനത്തോടനുബന്ധിച്ചാണ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്. വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിലുള്ള കുടുംബ സംഗമങ്ങൾ, രക്ത ദാന ക്യാമ്പ്, ഡെസേർട്ട് ക്യാമ്പ് എന്നിവ കാമ്പയിൻ കാലയളവിൽ ഇതിനകം സംഘടിപ്പിച്ചിട്ടുണ്ട്.

സൗദിയിലെ മലയാളി സംരംഭകരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഏർപ്പെടുത്തിയ യീൽഡ് ബിസിനസ് അവാർഡിന് അർഹരായവർക്കുള്ള അവാർഡുകൾ പരിപാടിയുടെ മുന്നോടിയായി ഇതേ വേദിയിൽ നടക്കുന്ന ബിസിനസ് മീറ്റിൽ നൽകും. വൈകിട്ട് 6.30ന് സാംസ്‌കാരിക സംഗമം ആരംഭിക്കുമെന്നും സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഭാരവാഹികളായ ബിനാൻ ബഷീർ, അയ്മൻ സഈദ്, നഈം അബ്ബാസ്, അസീസ് എ.കെ, ഷമീർ പത്തനാപുരം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

TAGS :

Next Story