Quantcast

മക്കയില്‍ സംസം കുടിക്കാനുള്ള ബോട്ടിലുകൾ പുനസ്ഥാപിച്ചു

കോവിഡിനെ തുടർന്ന് മാറ്റിയ സംസം പാത്രങ്ങളാണ് ഹറമിൽ പുനസ്ഥാപിച്ചത്.

MediaOne Logo

Web Desk

  • Updated:

    2021-10-11 16:19:22.0

Published:

11 Oct 2021 4:14 PM GMT

മക്കയില്‍ സംസം  കുടിക്കാനുള്ള ബോട്ടിലുകൾ പുനസ്ഥാപിച്ചു
X

മക്കയിലെ മസ്ജിദുൽ ഹറാമിൽ സംസം വെള്ളം കുടിക്കുവാനുള്ള ബോട്ടിലുകൾ പുനസ്ഥാപിച്ചു. സംസം കുടിക്കാനൊരുക്കിയ പ്രത്യേക ടാപുകൾ വഴിയും ഇപ്പോൾ സംസം ജലം ലഭ്യമാകും. വിശ്വാസികൾക്ക് സംസം വെള്ളത്തിനായി ഹറമിനകത്ത് സ്ഥാപിച്ച ബോട്ടിലുകൾ കോവിഡ് സാഹചര്യത്തിൽ എടുത്തു മാറ്റിയിരുന്നു. ഇതാണിപ്പോൾ വീണ്ടും പുനസ്ഥാപിച്ചത്.

20,000 സംസം ബോട്ടിലുകളാണ് സ്ഥാപിച്ചത്. പൗരന്മാർക്കും താമസക്കാർക്കുമിടയിൽ വാക്സിനെടുത്തവരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായതിനാലാണ് തീരുമാനം.145 സ്ഥലങ്ങളിൽ സംസം കുടിക്കാൻ ടാപ്പുകളോട് കൂടിയ സൗകര്യങ്ങളുണ്ട്. ഇതിൽ 97 എണ്ണം മാർബിൾ കൊണ്ടുള്ളതാണ്. താഴെ നിലയിലും ഒന്നാം നിലയിലും മാർബിൾ കൊണ്ടുള്ള 48 സ്ഥലങ്ങൾ സംസം കുടിക്കാൻ ഒരുക്കിയിട്ടുണ്ട്. സംസം വിതരണം എളുപ്പമാക്കാനും നിരീക്ഷിക്കാനും മുഴുസമയ ജീവനക്കാരായി 126 പേരുണ്ട്.

TAGS :

Next Story