Quantcast

സൗദിയിൽ കഴിഞ്ഞ വർഷം 69,000 സ്ഥാപനങ്ങളുടെ കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ റദ്ദാക്കി

2020ൽ ഏറ്റവും കൂടതൽ സി.ആർ അഥവാ വാണിജ്യ രജിസ്‌ട്രേഷൻ റദ്ദാക്കിയത് വാഹന റിപ്പയറിങ് മേഖലയിലാണ്. ആകെ റദ്ദാക്കിയ 69,000 രജിസ്‌ട്രേഷനിൽ 33,000 എണ്ണവും വാഹന റിപ്പയർ മേഖലയിലാണ്.

MediaOne Logo

Web Desk

  • Published:

    29 Nov 2021 3:33 PM GMT

സൗദിയിൽ കഴിഞ്ഞ വർഷം 69,000 സ്ഥാപനങ്ങളുടെ കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ റദ്ദാക്കി
X

സൗദി അറേബ്യയിൽ 2020ൽ 69000 സ്ഥാപനങ്ങളുടെ കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ റദ്ദാക്കിയതായി കണക്കുകൾ. നിലവാരമില്ലാത്തതിന് അടപ്പിച്ചവയും ബിസിനസ് അവസാനിപ്പിച്ചവയും ഇതിൽ പെടും. മുൻസിപ്പൽ ഗ്രാമകാര്യ മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിലാണ് കണക്കുകൾ. നാഷണൽ ക്ലാസിഫിക്കേഷൻ ഫോർ ദി എകണോമിക് ആക്ടിവിറ്റീസ് ആണ് കണക്കുകൾ പുറത്തു വിട്ടത്.

2020ൽ ഏറ്റവും കൂടതൽ സി.ആർ അഥവാ വാണിജ്യ രജിസ്‌ട്രേഷൻ റദ്ദാക്കിയത് വാഹന റിപ്പയറിങ് മേഖലയിലാണ്. ആകെ റദ്ദാക്കിയ 69,000 രജിസ്‌ട്രേഷനിൽ 33,000 എണ്ണവും വാഹന റിപ്പയർ മേഖലയിലാണ്. ഹോൾസെയിൽ റീട്ടെയിൽ മേഖലയും ഇതിൽ പെടും. രാജ്യത്ത് നഗരങ്ങളുടെ ഗുണനിലവാരം ഉയർത്താനായി സ്ഥാപനങ്ങളുടെ സാഹചര്യവും മെച്ചപ്പെടുത്തണം. ഇതിനുള്ള നിർദേശം സ്ഥാപനങ്ങൾക്ക് കൈമാറിയിരുന്നു. ഇത് പാലിക്കാത്തവ അടപ്പിച്ചിട്ടുണ്ട്. 8000 ഭക്ഷണ ശാലകളുടെ രജിസ്‌ട്രേഷനും റദ്ദാക്കി. ഹൈവേകളിലെ പെട്രോൾ പമ്പുകളിലെ ഹോട്ടലുകളും ഇതിൽ പെടും. നിലവാരമില്ലാത്തവയോട് വിട്ടു വീഴ്ച വേണ്ടെന്നാണ് ഗവർണമാർക്കുള്ള നിർദേശം. ഇതിനാൽ തന്നെ സാഹചര്യവും ശുചിത്വവും മെച്ചമില്ലാത്തവ അടപ്പിക്കും. 8000 താമസ കെട്ടിടങ്ങളും രാജ്യത്തൊട്ടാകെ സി.ആർ റദ്ദാക്കിയവയിൽപെടും. നിർമാണ മേഖലയിൽ 10,000 സ്ഥാപങ്ങളുടെ സി.ആറും റദ്ദാക്കി. ചട്ടം പാലിച്ചവക്ക് പിന്നീട് സി.ആർ പുനസ്ഥാപിച്ചു നൽകുകയാണ് ചെയ്യുക. ഇതിന് പിഴയും അടക്കേണ്ടി വരും.

TAGS :

Next Story