ഈ വർഷം മൂന്നാം പാദത്തിൽ സൗദിക്ക് 6.8 ശതമാനം സാമ്പത്തിക വളർച്ച
ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സിന്റേതാണ് ഏറ്റവും പുതിയ വളർച്ചാ നിരക്ക് സംബന്ധിച്ച റിപ്പോർട്ട്. 2012 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലേക്കെത്താൻ എണ്ണ വില വർധന പ്രധാന കാരണമായി.

ഈ വർഷം മൂന്നാം പാദത്തിൽ സൗദി അറേബ്യക്ക് 6.8 ശതമാനം സാമ്പത്തിക വളർച്ച. 2012ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. കോവിഡിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി സൗദി മറികടന്നതായാണ് കണക്ക് സൂചിപ്പിക്കുന്നത്. എണ്ണയിൽ നിന്നും എണ്ണയിതര മേഖലയിൽ നിന്നും ഒരുപോലെ വരുമാനം വർധിച്ചതാണ് സൗദിക്ക് നേട്ടമായത്. 2021 മൂന്നാം പാദത്തിൽ സമ്പദ്വ്യവസ്ഥയിലെ 6.8 ശതമാനം വളർച്ച ഇതാണ് സൂചിപ്പിക്കുന്നത്.
ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സിന്റേതാണ് ഏറ്റവും പുതിയ വളർച്ചാ നിരക്ക് സംബന്ധിച്ച റിപ്പോർട്ട്. 2012 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലേക്കെത്താൻ എണ്ണ വില വർധന പ്രധാന കാരണമായി. എണ്ണ മേഖലയിൽ ഒമ്പത് ശതമാനമാണ് ഈ പാദത്തിലെ വളർച്ച. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജി.ഡി.പിയും വർധിച്ചു. എണ്ണേതര മേഖലയിലെ വളർച്ച 6.2 ശതമാനമാണ്. സർക്കാർ, സ്വകാര്യ മേഖലയിലെ നിക്ഷേപം വർധിച്ചതും സൗദിക്ക് നേട്ടമായിട്ടുണ്ട്. കോവിഡ് സാഹചര്യം മറികടന്ന സൗദി സമ്പദ് വ്യവസ്ഥ, ഈ വർഷം മികച്ച നേട്ടമുണ്ടാക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി റിപ്പോർട്ടും ചൂണ്ടിക്കാട്ടിയിരുന്നു.
Adjust Story Font
16

