Quantcast

സൗദി ഫുട്‌ബോള്‍ ടീം പരിശീലകന്‍ സ്ഥാനമൊഴിഞ്ഞു; കരാര്‍ കാലാവധി അവസാനിക്കുന്നതിന് മുമ്പാണ് മാറ്റം

റിനാര്‍ഡിന്റെ അഭ്യര്‍ഥന സ്വീകരിച്ച് സ്ഥാനമൊഴിയുന്നതിന് അനുമതി നല്‍കിയതായി സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനും അറിയിച്ചു

MediaOne Logo

Web Desk

  • Published:

    29 March 2023 7:52 PM GMT

സൗദി ഫുട്‌ബോള്‍ ടീം പരിശീലകന്‍ സ്ഥാനമൊഴിഞ്ഞു; കരാര്‍ കാലാവധി അവസാനിക്കുന്നതിന് മുമ്പാണ് മാറ്റം
X

ജിദ്ദ: സൗദി ദേശീയ ഫുട്‌ബോള്‍ ടീം പരിശീലകന്‍ ഹെര്‍വ് റിനാര്‍ഡ് സ്ഥാനമൊഴിഞ്ഞു. കരാര്‍ കാലാവധി അവസാനിക്കുന്നതിന് മുമ്പാണ് സ്ഥാനമൊഴിയുന്നത്. റിനാര്‍ഡിന്റെ അഭ്യര്‍ഥന സ്വീകരിച്ച് സ്ഥാനമൊഴിയുന്നതിന് അനുമതി നല്‍കിയതായി സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനും അറിയിച്ചു.

സൗദി ദേശീയ ഫുട്‌ബോള്‍ ടീം പരിശലക സ്ഥാനം ഒഴിയുന്നതായി കോച്ച് ഹെര്‍വ് റെനാര്‍ഡ് പറഞ്ഞു. സൗദി അറേബ്യന്‍ ഫുഡ്‌ബോള്‍ ഫെഡറേഷനുമായുള്ള കരാര്‍ അവസാനിപ്പിക്കുന്നതിന് അദ്ദേഹം അപേക്ഷ സമര്‍പ്പിച്ചിരുന്നു. റെനാര്‍ഡിന്റെ അഭ്യര്‍ഥന അംഗീകരിച്ചതായി സാഫ് ഡയറക്ടര്‍ ബോര്‍ഡും വ്യക്തമാക്കി. കാലാവധി അവസാനിക്കുന്നതിന് മുമ്പാണ് കരാര്‍ അവസാനിപ്പിച്ചത്. ഇതിന്റെ നഷ്ടപരിഹാരം ഫെഡറേഷന് നല്‍കിയാണ് റെനാര്‍ഡ് പടിയിറങ്ങുന്നത്. ഖത്തര്‍ ലോകകപ്പില്‍ സൗദിയുടെ അദ്യ മല്‍സരത്തില്‍ അര്‍ജന്റീനക്കെതിരെ ഐതിഹാസിക വിജയം നേടുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച പരിശീലകനാണ് ഹെര്‍വ് റെനാര്‍ഡ്.

TAGS :

Next Story