Quantcast

പൊതുമാപ്പിനര്‍ഹരായവരെ കണ്ടെത്താന്‍ നടപടിയുമായി സൗദി

ഗുരുതരമല്ലാത്ത പൊതുഅവകാശ നിയമ ലംഘനങ്ങളില്‍ നിയമനടപടി നേരിടുന്നവര്‍ക്ക് ആനുകൂല്യം ലഭിക്കും

MediaOne Logo

Web Desk

  • Updated:

    2023-03-24 19:08:09.0

Published:

24 March 2023 5:14 PM GMT

Saudi,  amnesty, JAIL, HOME MINISTER,
X

ദമ്മാം: സൗദിയില്‍ റമദാനിനോടനുബന്ധിച്ച് പ്രഖ്യാപിച്ച പൊതുമാപ്പ് പ്രവാസികളുള്‍പ്പെടെയുള്ള ആയിരങ്ങള്‍ക്ക് ആശ്വാസമായി മാറും. ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ച പൊതുമാപ്പിന് അര്‍ഹരായവരെ കണ്ടെത്തുന്നുതിനുള്ള നടപടികള്‍ സൗദി ജയില്‍ വകുപ്പ് ആരംഭിച്ചു. ഗുരുതരമല്ലാത്ത പൊതുഅവകാശ നിയമ ലംഘനങ്ങളില്‍ നിയമനടപടി നേരിടുന്നവര്‍ക്ക് ആനുകൂല്യം ലഭിക്കും.

പൊതുമാപ്പിന് അര്‍ഹരായവരുടെ പട്ടിക തയാറാക്കാന്‍ ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് രാജകുമാരന്‍ ജയില്‍ വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ വിജ്ഞാപനം എത്രയും പെട്ടെന്ന് നടപ്പിലാക്കുന്നതിന്റെ ഭാഗമാണ് നടപടി. മാപ്പിനര്‍ഹരായവരെ കണ്ടെത്തുന്നതിന് ഓരോ പ്രവിശ്യയിലും പ്രത്യേക കമ്മിറ്റികളും രൂപികരിച്ചിട്ടുണ്ട്. വിവിധ വകുപ്പ് പ്രതിനിധികളെ ഉള്‍പ്പെടുത്തിയാണ് കമ്മിറ്റി നിലവില്‍ വന്നത്. കൊലപാതകം, രാജ്യദ്രോഹം, ഭീകരപ്രവര്‍ത്തനം തുടങ്ങിയ ഗുരുതരമല്ലാത്ത പൊതു വകുപ്പുകളില്‍ ശിക്ഷയനുഭവിക്കുന്ന തടവുകാരെയാണ് ആനുകൂല്യത്തിന് പരിഗണിക്കുക. ഗതാഗത നിയമലംഘനം, സൈബര്‍ കുറ്റകൃത്യങ്ങള്‍, സാമ്പത്തിക ക്രമക്കേടുകള്‍, സദാചാര, മോഷണ കേസുകള്‍, താമസ നിയമ ലംഘനം തുടങ്ങിയ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് ആനുകൂല്യം ലഭിച്ചേക്കും. ഇളവ് മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രവാസി തടവുകാര്‍ക്കും ആശ്വാസമാകും.

TAGS :

Next Story