Quantcast

ഖത്തറിലേക്ക് ഷട്ടില്‍ സര്‍വീസുകളുമായി കുവൈത്ത് വിമാന കമ്പനികള്‍

നവംബർ 21ന് കുവൈത്തില്‍ നിന്നും വിമാന സര്‍വീസുകളുടെ ഷട്ടില്‍ സര്‍വീസുകള്‍ ആരംഭിക്കും.

MediaOne Logo

Web Desk

  • Published:

    6 Nov 2022 5:56 PM GMT

ഖത്തറിലേക്ക് ഷട്ടില്‍ സര്‍വീസുകളുമായി കുവൈത്ത് വിമാന കമ്പനികള്‍
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് ഖത്തറിലേക്ക് ഷട്ടില്‍ സര്‍വീസുകളുമായി കുവൈത്ത് വിമാന കമ്പനികള്‍. ദിവസേന രാവിലെ ദോഹയിലെത്തി ലോകകപ്പ് മത്സരങ്ങൾ കണ്ടു വൈകിട്ട് തിരികെ മടങ്ങാവുന്ന വിധത്തിലാണ് വിമാന സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

നവംബർ 21ന് കുവൈത്തില്‍ നിന്നും വിമാന സര്‍വീസുകളുടെ ഷട്ടില്‍ സര്‍വീസുകള്‍ ആരംഭിക്കും. ഡിസംബര്‍ 18ന് ലോകകപ്പ് മത്സരങ്ങള്‍ അവസാനിക്കുന്നതു വരെയാണ് സര്‍വീസുകള്‍ തുടരുക. മത്സര ദിവസം ഷട്ടിൽ വിമാന സർവീസുകൾ ഉള്ളതിനാൽ കളി കാണാൻ ദോഹയിൽ ഹോട്ടൽ താമസത്തിനായി നല്ലൊരു തുക മുടക്കേണ്ട എന്നത് കുവൈത്തില്‍ നിന്നെത്തുന്ന പ്രവാസികൾക്ക് വലിയ ആശ്വാസമാകും.

ഷട്ടിൽ സർവീസിൽ യാത്ര ബുക്ക് ചെയ്യുന്നവർക്കു ഫിഫ മത്സര ടിക്കറ്റും ഹയ കാർഡും ഉണ്ടായിരിക്കണം. ആദ്യ റൗണ്ട് മത്സരം കാണാനെത്തുന്നവരില്‍ നിന്നും 130 മുതല്‍ 150 ദിനാര്‍ വരെയാകും വിമാനങ്ങള്‍ ചാര്‍ജ് ഈടാക്കുകയെന്നാണ് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ഏഴു കിലോഗ്രാം ഭാരം വരെയുള്ള ഹാന്‍ഡ് ബാഗേജ് മാത്രമാണ് യാത്രയില്‍ അനുവദിക്കുക. വിമാനത്താവളത്തിൽ നിന്നു സ്റ്റേഡിയത്തിലേക്കും തിരിച്ചുമുള്ള യാത്രാ സൗകര്യവും പാക്കേജിന്‍റെ ഭാഗമായി നൽകും. മത്സരങ്ങളുടെ നാലു മണിക്കൂർ മുമ്പ് ഖത്തറിൽ എത്തുകയും മത്സരം കഴിഞ്ഞ് നാലു മണിക്കൂറിനു ശേഷം മടങ്ങുകയും ചെയ്യുന്ന രീതിയിലാണ് യാത്ര സജ്ജീകരിച്ചിരിക്കുന്നത്.

കുവൈത്തിൽ നിന്ന് മലയാളികൾ അടക്കമുള്ള നിരവധി പ്രവാസികളാണ് കളി കാണാൻ ഖത്തറിലേക്ക് യാത്രയാകുന്നത്. പ്രത്യേക വിമാനങ്ങൾ ഇവർക്കെല്ലാം വലിയ ഗുണം ചെയ്യുമാണ് പ്രതീക്ഷ.

TAGS :

Next Story