സ്പോർട്സ് ബേ ആദ്യഘട്ടം; ദുബൈ കരാമയിൽ പ്രവർത്തനം ആരംഭിച്ചു
ദുബൈ പോലീസിന്റെ സഹകരണത്തോടെ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി സ്പോർട്സ് ബേയുടെ ശൃംഖലകൾ ഉടൻ പ്രവത്തർത്തനം ആരംഭിക്കും

ദുബൈ ആസ്ഥാനമായി രൂപം നൽകിയ സ്പോർട്സ് ബേയുടെ പ്രഥമഘട്ടത്തിന് തുടക്കം. ദുബൈ കരാമയിലാണ് പ്രവാസലോകത്തെ കായിക മേഖലക്ക് ഉണർവ് പകരുന്ന സ്പോർട്സ് ബേ ആരംഭിച്ചത്. വിവിധ കായിക ഇനങ്ങളിൽ വിദഗ്ധ പരിശീലനം നേടാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
കായിക മേഖലക്ക് സജീവത പകരുകയെന്ന ലക്ഷ്യത്തോടെ മലയാളി സംരംഭകരുടെ മേൽനോട്ടത്തിലാണ് സ്പോർട്സ് ബേക്ക് തുടക്കം കുറിച്ചിരിക്കുന്നത്. കറാമയിൽ സ്പോർട് ബേയുടെ ആദ്യഘട്ടത്തിെൻറ ഉദ്ഘാടനം ദുബൈ പോലീസ് മേജർ ജനറൽ ഗൈത്ഗാനിം സൈഫ് അൽ സുവൈദി ഉദഘാടനംചെയ്തു.
അമാന ഇന്റര്നാഷണൽ ഗ്രുപ്പ് ചെയർമാൻ ഇക്ബാൽ അമാന , മാനേജിങ് ഡയറക്ടർ റഫീഖ് അമാന , മാനേജിങ് പാർട്ണർ ജെയിൻ മാത്യു തുടങ്ങിയവർ സന്നിഹിതരായിരുന്നു. എം.നസീഫ് , ജംഷിദ് , ഇർഫാൻ , റഫീസ് , ഇമ്മാനുവേൽ , റാഷിദ് , ശുഐബ് ,തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി. ദുബൈ പോലീസിന്റെ സഹകരണത്തോടെ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി സ്പോർട്സ് ബേയുടെ ശൃംഖലകൾ ഉടൻ പ്രവത്തർത്തനം ആരംഭിക്കും. ഫുട്ബോൾ , ക്രിക്കറ്റ് , ബാഡ്മിന്റൺ , ബാസ്കറ്റ് ബോൾ തുടങ്ങിയ കായിക ഇനങ്ങൾക് പുറമെ ജുംബ , ജിംനാസ്റ്റിക് , മ്യൂസിക്ക് അക്കാദമി ,എന്നിവയും സ്പോർട്സ് ബേയുടെ ഭാഗമായിരിക്കും.
കായികരംഗത്ത് മികച്ച പ്രതിഭകളെ കണ്ടെത്താൻ എല്ലാ കായിക ഇനങ്ങളിലും മികച്ച കോച്ചിങ്ങ് സൗകര്യം സ്പോർട്സ് ബേ കേന്ദ്രങ്ങളിൽ ലഭ്യമാക്കും. മിതമായ നിരക്കിൽ കൂടുതൽ സ്പോർട്സ് അക്കാദമികളും ഇൻഡോർ ഗ്രൗണ്ടുകളും കായികപ്രേമികൾക്കായി ഒരുക്കുകയാണ സ്പോർട്സ് ബേയുടെ ലക്ഷ്യം.
Adjust Story Font
16

