ഖത്തർ മുൻ സാംസ്‌കാരിക മന്ത്രി ഡോ ഹമദ് അൽ കുവാരിയുടെ പുസ്തകത്തിന്റെ മലയാള വിവർത്തനം 28ന് പ്രകാശനം ചെയ്യും

സിഐസി ഖത്തറിന്റെ ഗവേഷണ വിഭാഗമായ സിഎസ്ആർ ഖത്തറും കതാറയും സംയുക്തമായാണ് പ്രകാശനച്ചടങ്ങ് സംഘടിപ്പിക്കുന്നത്. ഐപിഎച്ച് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2021-11-25 17:17:41.0

Published:

25 Nov 2021 5:17 PM GMT

ഖത്തർ മുൻ സാംസ്‌കാരിക മന്ത്രി ഡോ ഹമദ് അൽ കുവാരിയുടെ പുസ്തകത്തിന്റെ മലയാള വിവർത്തനം 28ന് പ്രകാശനം ചെയ്യും
X

ഖത്തർ മുൻ സാംസ്‌കാരിക മന്ത്രിയും നിലവിൽ സഹമന്ത്രിയുമായ ഡോ ഹമദ് അൽ കുവാരിയുടെ വിഖ്യാത പുസ്തകത്തിന്റെ മലയാള വിവർത്തനം നവംബർ 28 ന് ദോഹയിൽ പ്രകാശനം ചെയ്യും. 'അലാ ഖദ്രി അഹ്ലിൽ അസ്മ്' എന്ന പുസ്തകമാണ് മലയാളത്തിലേക്ക് മൊഴിമാറ്റി ഇറക്കുന്നത്. ഒരു അറബ് നയതന്ത്രജ്ഞന്റെ സാംസ്‌കാരിക വിചാരങ്ങൾ എന്ന തലക്കെട്ടിൽ പ്രമുഖ പരിഭാഷകനും എഴുത്തുകാരനും ഖത്തറിൽ പ്രവാസിയുമായ ഹുസൈൻ കടന്നമണ്ണയാണ് പുസ്തകം പരിഭാഷപ്പെടുത്തിയത്. വരുന്ന 28 ന് ഞായറാഴ്ച്ച ഖത്തർ സാംസ്‌കാരിക മന്ത്രാലയത്തന് കീഴിലുള്ള കതാറ കൾച്ചറൽ വില്ലേജിൽ വെച്ച് പുസ്തകം പ്രകാശനം ചെയ്യും.

സിഐസി ഖത്തറിന്റെ ഗവേഷണ വിഭാഗമായ സിഎസ്ആർ ഖത്തറും കതാറയും സംയുക്തമായാണ് പ്രകാശനച്ചടങ്ങ് സംഘടിപ്പിക്കുന്നത്. ഐപിഎച്ച് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ഖത്തറിൽ നേരത്തെ വാർത്താ വിനിമയ മന്ത്രിയായും സാംസ്‌കാരിക കലാ പൈതൃക വകുപ്പ് മന്ത്രിയായും വിവിധ രാജ്യങ്ങളിലെ സ്ഥാനപതിയായും യു.എൻ, യുനെസ്‌കോ പ്രതിനിധിയായുമെല്ലാം പ്രവർത്തിച്ച ഡോ. ഹമദ് ബിൻ അബ്ദുൽ അസീസ് അൽ കുവാരിയുടെ സാസ്‌കാരിക മേഖലയിലെ അനുഭവങ്ങളെ മുൻ നിർത്തിയാണ് പുസ്തകം എഴുതപ്പെട്ടത്. ഇതിനകം ഇംഗ്ലീഷ് ഫ്രഞ്ച് സ്പാനിഷ് പേർഷ്യൻ ഭാഷകളിലേക്ക് പുസ്തകം വിവർത്തനം ചെയ്തിട്ടുണ്ട്. ദോഹയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സി.ഐ.സി ഖത്തർ ജനറൽ സെക്രട്ടറി ആർ.എസ് അബ്ദുൽ ജലീൽ, വൈസ് പ്രസിഡൻറ് ടി.കെ ഖാസിം, മുൻ പ്രസിഡൻറും കൂടിയാലോചനാ സമിതി അംഗവുമായ കെ.സി അബ്ദുൽലത്തീഫ്, സി.എസ്.ആർ ദോഹ ഡയറ്കടർ അബ്ദുറഹ്‌മാൻ പുറക്കാട്, വിവർത്തകൻ ഹുസൈൻ കടന്നമണ്ണ എന്നിവർ പങ്കെടുത്തു.


TAGS :

Next Story