ഏഷ്യയിലെ ഏറ്റവും മികച്ച കാര്‍ഗോ സര്‍വീസിനുള്ള ഈ വര്‍ഷത്തെ പുരസ്‌കാരം സൗദി എയര്‍ലൈന്‍സിന്

പ്രാദേശിക അന്താരാഷ്ട്ര വ്യാപാര രംഗത്തെ ചരക്ക് നീക്കത്തിന് കമ്പനി നല്‍കിയ സേവനങ്ങള്‍ വിലയിരുത്തിയാണ് പുരസ്‌കാരം. കമ്പനിയുടെ സേവനങ്ങള്‍ സൗദിയുടെ ചരക്ക് നീക്കത്തെ ശക്തിപ്പെടുത്തുന്നതിനും അത് വഴി സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും ഇടയാക്കി.

MediaOne Logo

Web Desk

  • Updated:

    2021-09-18 16:17:33.0

Published:

18 Sep 2021 4:17 PM GMT

ഏഷ്യയിലെ ഏറ്റവും മികച്ച കാര്‍ഗോ സര്‍വീസിനുള്ള ഈ വര്‍ഷത്തെ പുരസ്‌കാരം സൗദി എയര്‍ലൈന്‍സിന്
X

ഏഷ്യയിലെ ഏറ്റവും മികച്ച കാര്‍ഗോ സര്‍വീസിനുള്ള ഈ വര്‍ഷത്തെ പുരസ്‌കാരം സൗദി എയല്‍ലൈന്‍സിന്. ചരക്ക് ഗതാഗത മേഖലയിലെ മികച്ച സേവനം മുന്‍നിര്‍ത്തിയാണ് അവാര്‍ഡിനായി തെരഞ്ഞെടുത്തത്. ലണ്ടനില്‍ വെച്ച് നടന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്തു. എയര്‍ലൈന്‍ കാര്‍ഗോ രംഗത്തെ മികച്ച സേവനങ്ങള്‍ക്കുള്ള പുരസ്‌കാരമാണ് സൗദി എയര്‍ലൈന്‍സ് കാര്‍ഗോ കമ്പനിക്ക് ലഭിച്ചത്. ഏഷ്യയിലെ ഏറ്റവും മികച്ച കാര്‍ഗോ കമ്പനി എന്ന പദവിയാണ് പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. അന്താരാഷ്ട്ര എയര്‍ ഷിപ്പിങ് കമ്പനികളുടെ

പ്രാദേശിക അന്താരാഷ്ട്ര വ്യാപാര രംഗത്തെ ചരക്ക് നീക്കത്തിന് കമ്പനി നല്‍കിയ സേവനങ്ങള്‍ വിലയിരുത്തിയാണ് പുരസ്‌കാരം. കമ്പനിയുടെ സേവനങ്ങള്‍ സൗദിയുടെ ചരക്ക് നീക്കത്തെ ശക്തിപ്പെടുത്തുന്നതിനും അത് വഴി സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും ഇടയാക്കി. കയറ്റുമതി മേഖലയില്‍ ആഗോള ഹബ്ബായി സൗദിയെ മാറ്റുന്നതിനും കമ്പനിയുടെ സേവനങ്ങള്‍ സഹായകമായി. കഴിഞ്ഞ വര്‍ഷം മിഡില്‍ ഈസ്റ്റിലെ ട്രാന്‍സ്പോര്‍ട്ട് ആന്റ് ലോജിസ്റ്റിക്സ് അവാര്‍ഡിനും സൗദി എയല്‍ലൈന്‍സ് അര്‍ഹമായിട്ടുണ്ട്. കോവിഡ് കാലത്തെ മികച്ച കാര്‍ഗോ സേവനങ്ങളുടെ പേരിലായിരുന്നു പുരസ്‌കാരം.

TAGS :

Next Story