Quantcast

'പന്ത്രണ്ട്' നാളെ മുതല്‍ ഗള്‍ഫിലെ തിയേറ്ററുകളില്‍

MediaOne Logo

Web Desk

  • Updated:

    2022-07-06 02:56:58.0

Published:

6 July 2022 2:54 AM GMT

പന്ത്രണ്ട് നാളെ മുതല്‍ ഗള്‍ഫിലെ തിയേറ്ററുകളില്‍
X

വിനായകന്‍, ഷൈന്‍ ടോം ചാക്കോ, ദേവ് മോഹന്‍ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന സിനിമയായ 'പന്ത്രണ്ട്' നാളെ മുതല്‍ ഗള്‍ഫിലെ തിയേറ്ററുകളില്‍ എത്തും. യു.എ.ഇയില്‍ ഉള്‍പ്പെടെ 60 തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുകയെന്ന് അണിയറ പ്രവര്‍ത്തകര്‍ ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മിസ്റ്റിക് ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് പന്ത്രണ്ട്. മനുഷ്യകുലത്തിന്റെ പ്രതിനിധികളെന്ന പോലെ 12 പേരിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നതെന്ന് സംവിധായകന്‍ ലിയോ തദേവൂസ് പറഞ്ഞു. സൂഫിയും സുജാതയും എന്ന ചിത്രത്തില്‍ സൂഫിയായി വേഷമിട്ട ദേവ് മോഹന്റെ തിയേറ്ററിലെത്തിയ ആദ്യ സിനിമയാണ് പന്ത്രണ്ട്.

ഷഹബാസ് അമന്റെ സോളോ ഉള്‍പ്പടെ ഏഴു പാട്ടുകളാണ് ചിത്രത്തിലുളളത്. അല്‍ഫോണ്‍സ് ജോസഫാണ് സംഗീത സംവിധാനം. സ്റ്റാര്‍ ഹോളിഡേയ്‌സ് ഫിലിംസാണ് ജി.സി.സിയില്‍ ചിത്രം റിലീസിനെത്തിക്കുന്നത്. യു.എ.ഇയില്‍ ദുബൈ, ഷാര്‍ജ, അബുദബി, ഫുജൈറ, റാസല്‍ഖൈമ എന്നിവിടങ്ങളിലും ഖത്തര്‍, ഒമാന്‍, ബഹ്‌റിന്‍ എന്നിവിടങ്ങളിലുമാണ് ചിത്രം റിലീസ് ചെയ്യുന്നത്.

TAGS :

Next Story