മമ്മൂട്ടിക്കും മോഹൻലാലിനും യു എ ഇ ഗോൾഡൻ വിസ
ഗോൾഡൻ വിസ ലഭിക്കുന്ന ആദ്യ മലയാളി സിനിമാതാരങ്ങളാണ് ഇവർ

Chief Broadcast Journalist - UAE
- Published:
19 Aug 2021 12:18 AM IST

മമ്മൂട്ടിക്കും മോഹൻലാലിനും യു എ ഇ ഗോൾഡൻ വിസ അനുവദിച്ചു. വിസ സ്വീകരിക്കാൻ അടുത്ത ദിവസം താരങ്ങൾ യു എ ഇയിലെത്തും. തിങ്കളാഴ്ച അബൂദബിയിൽ വിസ പാസ്പോർട്ടിൽ പതിച്ചു നൽകും. ഗോൾഡൻ വിസ ലഭിക്കുന്ന ആദ്യ മലയാളി സിനിമാതാരങ്ങളാണ് ഇവർ. കലാരംഗത്തെ സംഭാവനകൾ കണക്കിലെടുത്താണ് പത്ത് വർഷത്തെ വിസ നൽകുന്നത്. നേരത്തെ ഷാരൂഖ് ഖാൻ, സഞ്ജയ് ദത്ത് ഉൾപെടെയുള്ള സിനിമ താരങ്ങൾക്കും സാനിയ മിർസ ഉൾപെടെയുള്ള കായിക താരങ്ങൾക്കും ഗോൾഡൻ വിസ നൽകിയിരുന്നു.
Next Story
Adjust Story Font
16
