ലഹരി വിരുദ്ധ പോരാട്ടത്തിന് ഒരുങ്ങി യു.എ.ഇ; പ്രത്യേക കൗൺസിൽ രൂപീകരിച്ചു
മയക്കുമരുന്നിന്റെ ഉപയോഗം പൂർണമായും ഇല്ലാതാക്കാൻ ലക്ഷ്യമിടുന്ന കൗൺസിലിന്റെ ചുമതല ആഭ്യന്തര മന്ത്രിക്കാണ്

അബൂദബി: ലഹരി വിരുദ്ധ പോരാട്ടത്തിന് പ്രത്യേക കൗൺസിൽ രൂപീകരിച്ച് യു.എ.ഇ മന്ത്രിസഭ. മയക്കുമരുന്നിന്റെ ഉപയോഗം പൂർണമായും ഇല്ലാതാക്കാൻ ലക്ഷ്യമിടുന്ന കൗൺസിലിന്റെ ചുമതല ആഭ്യന്തര മന്ത്രിക്കാണ്.
ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂമാണ് നാർക്കോട്ടിക്ക് കൺട്രോൾ കൗൺസിലിന്റെ പ്രഖ്യാപനം നടത്തിയത്. ആഭ്യന്തരമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് സെയ്ഫ് ബിൻ സായിദ് ആൽനഹ്യാനാണ് കൗൺസിലിന്റെ ചുമതല. കൗൺസിലിന് മന്ത്രിസഭ അംഗീകാരം നൽകി. ലഹരിവിരുദ്ധ പോരാട്ടം ഓരോ രക്ഷിതാവിന്റെയും, സര്‍ക്കാര്‍, സുരക്ഷാ ഉദ്യോഗസ്ഥന്റെയും ദേശീയ ദൗത്യമാണെന്ന് ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.
ലഹരി ആസക്തി നേരത്തെ കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍ക്ക് കൗണ്‍സില്‍ രൂപം നൽകും. ലഹരിക്ക് അടിമപ്പെട്ടവര്‍ക്കായുള്ള ആരോഗ്യപരിപാലനവും പുനരധിവാസ സംവിധാനങ്ങളും ശക്തിപ്പെടുത്തും. ലഹരിയില്‍നിന്നും മോചിതരായവരെ ജീവിതത്തിലേക്ക് തിരികെകൊണ്ടുവരികയും ചെയ്യുമെന്നും ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു.
Adjust Story Font
16