Quantcast

നീണ്ട ഇടവേളക്കു ശേഷം യു.എ.ഇ-സിറിയ ചർച്ച പുനരാരംഭിച്ചു

നീണ്ടകാലമായി സിറിയയിൽ ആഭ്യന്തര യുദ്ധം തുടരുകയാണ്. യുദ്ധത്തെ തുടർന്ന് യു.എ.ഇ ഉൾപ്പെടെ ഭൂരിഭാഗം അറബ് രാജ്യങ്ങളും ബശ്ശാറുൽ അസദ് ഭരണകൂടവുമായി അകന്നു നിൽക്കുകയായിരുന്നു.

MediaOne Logo

Web Desk

  • Published:

    11 Nov 2021 6:26 PM GMT

നീണ്ട ഇടവേളക്കു ശേഷം യു.എ.ഇ-സിറിയ ചർച്ച പുനരാരംഭിച്ചു
X

നീണ്ട ഇടവേളക്ക് ശേഷം യു.എ.ഇ-സിറിയ ഉഭയകക്ഷി ചർച്ചകൾ പുനരാരംഭിച്ചു. സിറിയൻ പ്രസിഡന്റ് ബശ്ശാറുൽ അസദും യു.എ.ഇ വിദേശകാര്യ മന്ത്രിയും ദമസ്‌കസിൽ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷ.

നീണ്ടകാലമായി സിറിയയിൽ ആഭ്യന്തര യുദ്ധം തുടരുകയാണ്. യുദ്ധത്തെ തുടർന്ന് യു.എ.ഇ ഉൾപ്പെടെ ഭൂരിഭാഗം അറബ് രാജ്യങ്ങളും ബശ്ശാറുൽ അസദ് ഭരണകൂടവുമായി അകന്നു നിൽക്കുകയായിരുന്നു. സമീപകാലത്ത് യുദ്ധത്തിൽ അയവ് വന്നതും ആഭ്യന്തര ഐക്യത്തിനായുള്ള നീക്കം കരുത്താർജിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് യു.എ.ഇ മന്ത്രിയുടെ ദമസ്‌കസ് സന്ദർശനം. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുളള കാര്യങ്ങൾ കൂടിക്കാഴ്ചയിൽ ഉയർന്നു വന്നതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. സിറിയയുടെ ആഭ്യന്തര സുരക്ഷയും കെട്ടുറപ്പും പ്രധാനമാണെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല പ്രതികരിച്ചു. സഹകരണത്തിന്റെ സാധ്യതകൾ രൂപപ്പെടുത്താൻ എല്ലാ നീക്കവും നടത്തുമെന്ന് ബശ്ശാറുൽ അസദും വ്യക്തമാക്കി. എല്ലാ രാജ്യങ്ങളുമായും നല്ല ബന്ധം രൂപപ്പെടുത്താൻ യു.എ.ഇ പ്രതിജ്ഞാബദ്ധമാണെന്ന് യു.എ.ഇ നയതന്ത്രജ്ഞൻ ഡോ. അൻവർ ഗർഗാശ് ട്വീറ്റ് ചെയ്തു.

TAGS :

Next Story