Quantcast

ഒമ്പതാമത് അസ്‌മോ പുരസ്‌കാരം: കഥയും കവിതയും ക്ഷണിച്ചു

യുഎഇയിൽ നിന്നുള്ള എഴുത്തുകാരിൽനിന്ന് മാത്രമാണ് രചനകൾ സ്വീകരിക്കുക

MediaOne Logo

Web Desk

  • Updated:

    2025-05-15 09:05:33.0

Published:

15 May 2025 2:34 PM IST

9th ASMO Award: Short stories and poems invited
X

ദുബൈ: അന്തരിച്ച കവി അസ്‌മോ പുത്തൻചിറയുടെ അനുസ്മരണാർത്ഥം യൂണിക്ക് ഫ്രണ്ട്‌സ് ഓഫ് കേരള 2025 ൽ ഏർപ്പെടുത്തുന്ന ഒമ്പതാമത് അസ്‌മോ പുരസ്‌കാരത്തിനായി കഥ, കവിത രചനകൾ ക്ഷണിച്ചു. യുഎഇയിൽ നിന്നുള്ള എഴുത്തുകാരിൽനിന്ന് മാത്രമാണ് രചനകൾ സ്വീകരിക്കുക. പ്രസിദ്ധീകരിക്കാത്ത മൗലീകമായ രചനകളാണ് പുരസ്‌കാരത്തിന് അയക്കേണ്ടത്. മികച്ച ഒരു കഥയും ഒരു കവിതയുമാണ് പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കുക.

ഒരാളിൽ നിന്ന് ഒന്നിൽ കൂടുതൽ കഥകളോ കവിതകളോ സ്വീകരിക്കുന്നതല്ല. രചനകൾ ജൂലൈ 31 ന് മുൻപ് artsteamufk@gmail.com എന്ന മെയിൽ വഴി അയക്കുക. കൂടുതൽ വിവരങ്ങൾക്ക് രമേഷ്: 055 627 5123. റാസിഖ്: 058 6325253





TAGS :

Next Story