Quantcast

നാട്ടിൽനിന്ന് വരവേ ദുബൈയില്‍ വാഹനം മറിഞ്ഞ് മലയാളി ബാലിക മരിച്ചു

വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണം

MediaOne Logo

Web Desk

  • Published:

    23 Feb 2024 3:36 PM GMT

dubai accident death
X

ദുബൈ: വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ കെ.ജി. വണ്‍ വിദ്യാര്‍ഥിനി നയോമി ജോബിന് (5) ദാരുണാന്ത്യം. വെള്ളിയാഴ്ച നാട്ടില്‍നിന്നും രക്ഷിതാക്കള്‍ക്കൊപ്പം അവധി കഴിഞ്ഞ് തിരിച്ചുവരുമ്പോഴായിരുന്നു അപകടം.

ദുബൈ വിമാനത്താവളത്തില്‍നിന്നും താമസയിടത്തേക്ക് വരുന്നവഴി റാഷിദിയയില്‍ വെച്ച് വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണം. വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ അപകടത്തില്‍നിന്നും രക്ഷപ്പെട്ടു.

ദുബൈ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ജീവനക്കാരനായ പത്തനംതിട്ട അടൂര്‍ മണക്കാല സ്വദേശി ജോബിന്‍ ബാബു വര്‍ഗീസിന്റെയും സോബിന്‍ ജോബിന്റെയും മകളാണ്. നയോമിയുടെ ഇരട്ടസഹോദരന്‍ നീതിന്‍ ജോബിനും ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. മറ്റൊരു സഹോദരി നോവ ജോയ്. ഷാര്‍ജ ഷാരോണ്‍ ഫെല്ലോഷിപ്പ് സഭാംഗമാണ് ജോബിന്‍ ബാബു വര്‍ഗീസ്. ഷാര്‍ജയിലാണ് താമസം.

TAGS :

Next Story