രണ്ടരവർഷം മുമ്പ് ദുബൈയിൽകാണാതായ മകനെ കാത്ത് ഒരു ഉമ്മ
2024 ലാണ് ജാസ്മിയുടെ രണ്ടാമത്തെ മകൻ അഫ്സലിലെ ദുബൈയിൽ കാണാതാവുന്നത്

ദുബൈ: രണ്ടരവർഷം മുമ്പ് ദുബൈ നഗരത്തിൽകാണാതായ മകനെ കണ്ണീരോടെ കാത്തിരിക്കുകയാണ് വയനാട് സ്വദേശിയായ ജാസ്മി. 2024 ലാണ് ജാസ്മിയുടെ രണ്ടാമത്തെ മകൻ അഫ്സലിനെ ദുബൈയിൽ കാണാതാവുന്നത്. രണ്ടുവർഷത്തിലേറെ സലൂണിൽ ജോലി ചെയ്തിരുന്ന മകൻ പുതിയ ജോലിക്ക് കയറാൻ സന്ദർശക വിസയിൽ നാട്ടിലെത്തിയതിന് തൊട്ടുപിന്നാലെയാണ് കാണാതാകുന്നത്.
ദുബൈ പൊലീസ് കണ്ടെത്തിയ ഒരു മൃതദേഹം അഫ്സലിന്റേതാണോ എന്ന സംശയം തോന്നി ഡിഎൻഎ ടെസ്റ്റിനായി ഒരു വർഷം മുമ്പ് ജാസ്മി ദുബൈയിലെത്തി. എന്നെങ്കിലും തന്റെ മകനെ തിരിച്ചുകിട്ടുന്നമെന്ന പ്രതീക്ഷയിൽ പാർടൈം ജോലികൾ ചെയ്ത് ജാസ്മിൻ മകന് വേണ്ടി ദുബൈയിൽ തിരച്ചിൽ തുടരുകയാണ്.
വയനാട് പൊഴുതന ആറാംമൈൽ സ്വദേശിയായ ജാസ്മിന്റെ ഭർത്താവ് നാട്ടിൽ കൂലിപണിക്കാരനാണ്. മൂത്തമകൻ സൗദിയിൽ പ്രവാസിയാണ്.
Next Story
Adjust Story Font
16

