Quantcast

സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരിക്കെ നെഞ്ചുവേദന; കായകുളം സ്വദേശി അജ്മാനിൽ മരിച്ചു

കായംകുളം ഇലിപ്പക്കുളം ശാസ്താവിന്റെ തെക്കേടത്ത് ഹിജാസ് (38) ആണ് ഹൃദയാഘാതം മൂലം മരിച്ചത്.

MediaOne Logo

Web Desk

  • Published:

    1 Sept 2023 12:00 PM IST

Kayamkulam native death Ajman
X

അജ്മാൻ : കായംകുളം സ്വദേശി ഹൃദയാഘാതം മൂലം അജ്മാനിൽ മരിച്ചു. ആലപ്പുഴ കായംകുളം ഇലിപ്പക്കുളം ശാസ്താവിന്റെ തെക്കേടത്ത് ഹിജാസ് (38) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് അജ്മാൻ ജറഫിലെ താമസ കെട്ടിടത്തിന് താഴെ സുഹൃത്തുമായി സംസാരിച്ച് കൊണ്ടിരിക്കേ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ അജ്മാൻ ഖലീഫ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പിതാവ് മുഹമ്മദ് സാലി, മാതാവ് നബീസ കുഞ്ഞു നസീമ, ഭാര്യ സുമയ്യ, മക്കൾ : മറിയം, അരശ്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

TAGS :

Next Story