മല്ലപ്പള്ളി സ്വദേശി റാസൽഖൈമയിൽ നിര്യാതനായി
നാട്ടിലേക്ക് ടെലിഫോൺ ചെയ്ത് കൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു

റാസൽഖൈമ: പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി യുഎഇയിലെ റാസൽഖൈമയിൽ നിര്യാതനായി. ഫുജൈറ ജെ കെ സിമെന്റ്‌സ് കമ്പനിയിലെ ജീവനക്കാരനായ ലിജു (46)വാണ് നിര്യാതനായത്. നാട്ടിലേക്ക് ടെലിഫോൺ ചെയ്ത് കൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ശനിയാഴ്ച രാവിലെ റാക് ഖലീഫ ആശുപത്രിയിലേക്ക് കൊണ്ടുപോകവേയായിരുന്നു അന്ത്യം. ദിബ്ബ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.
കളത്തിങ്കൽ മത്തായിയുടെ മകനാണ്. മാതാവ്: മറിയാമ്മ മത്തായി. ഭാര്യ: എലിസബത്ത് റാണി. മകൾ: ഷാരോൺ മറിയം ലിജു.
Next Story
Adjust Story Font
16

