Quantcast

ഷാർജയിൽ 3.5 ബില്യന്റെ റിയൽഎസ്റ്റേറ്റ് പദ്ധതി; അൽതൈ ഹിൽസ് പ്രഖ്യാപിച്ചു

കുവൈത്ത് റിയൽ എസ്റ്റേറ്റ് കമ്പനിയാണ് നിക്ഷേപകർ

MediaOne Logo

Web Desk

  • Published:

    16 Jan 2025 11:06 PM IST

ഷാർജയിൽ 3.5 ബില്യന്റെ റിയൽഎസ്റ്റേറ്റ് പദ്ധതി; അൽതൈ ഹിൽസ് പ്രഖ്യാപിച്ചു
X

ഷാർജ:ഷാർജയിൽ 3.5 ശതകോടി ദിർഹമിന്റെ റിയൽഎസ്റ്റേറ്റ് പദ്ധതി പ്രഖ്യാപിച്ചു. കുവൈത്ത് റിയൽ എസ്റ്റേറ്റ് കമ്പനിയാണ് പദ്ധതിയുടെ നിക്ഷേപകർ. അൽതൈ ഹിൽസ് എന്ന പേരിലാണ് ഷാർജയിൽ പുതിയ റിയൽ എസ്റ്റേറ്റ് പദ്ധതി വരുന്നത്. ഷാർജ ഗ്രാൻഡ് മസ്ജിദ്, എമിറേറ്റ്‌സ് റോഡ് എന്നിവയോട് ചേർന്ന് അൽതൈ മേഖലയിൽ 60 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ ആഢംബര ടൗൺഹൗസുകളും, വില്ലകളും നിർമിക്കും. കുവൈത്ത് റിയൽ എസ്റ്റേറ്റ് കമ്പനി, ഐ.എഫ്.എ ഹോട്ടൽസ് ആൻഡ് റിസോർട്ട്‌സ് എന്നിവ സംയുക്തമായി 350 കോടി ദിർഹമാണ് പദ്ധതിക്കായി നിക്ഷേപിക്കും. രണ്ടര കിലോമീറ്റർ നീളത്തിൽ ഹരിതഉദ്യാനവും പദ്ധതിയുടെ ഭാഗമാണ്. മൂന്ന് കിടപ്പുമുറികൾ മുതൽ ആറ് കിടപ്പുമുറികൾ വരെയുള്ള ടൗൺഹൗസുകളും വില്ലകളുമാണ് ഇവിടെ നിർമിക്കുക. ഇവക്ക് 18 ലക്ഷം ദിർഹം മുതൽ 72 ലക്ഷം ദിർഹം വരെ വിലവരും. ഗ്രീൻ റിവർ, മസ്ജിദ്, കളിസ്ഥലങ്ങൾ, റസ്റ്ററന്റുകൾ, നീന്തൽകുളങ്ങൾ, നടപ്പാതകൾ, വിശ്രമ സ്ഥലങ്ങൾ, സൈക്ലിങ് പാതകൾ എന്നിവയാണ് പദ്ധതിയുടെ മറ്റ് സവിശേഷതകൾ. മൂന്ന് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുക. ആദ്യ ഘട്ടം 2028-ൽ പൂർത്തിയാക്കുമെന്ന് നിക്ഷേപകർ പറഞ്ഞു.

TAGS :

Next Story