Quantcast

അജ്മാനിലെ ഗതാഗതകുരുക്കിന് പരിഹാരം; നഗരത്തിൽ രണ്ട് പാലങ്ങൾ നിർമിക്കും

അടുത്തവർഷം ഒക്ടോബറിൽ പാലങ്ങളുടെ നിർമാണം പൂർത്തിയാകുമെന്ന് അജ്മാൻ നഗരസഭ അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2022-08-22 19:25:59.0

Published:

22 Aug 2022 7:22 PM GMT

അജ്മാനിലെ ഗതാഗതകുരുക്കിന് പരിഹാരം; നഗരത്തിൽ രണ്ട് പാലങ്ങൾ നിർമിക്കും
X

യുഎഇ: അജ്മാന്‍ നഗരത്തിലെ ഗതാഗതകുരുക്ക് ഒഴിവാക്കാൻ രണ്ട് പാലങ്ങൾ വരുന്നു. അടുത്തവർഷം ഒക്ടോബറിൽ പാലങ്ങളുടെ നിർമാണം പൂർത്തിയാകുമെന്ന് അജ്മാൻ നഗരസഭ അറിയിച്ചു. അജ്മാനിലെ അൽഇത്തിഹാദ് സ്ട്രീറ്റിലാണ് രണ്ട് പാലങ്ങൾ നിർമിക്കുന്നത്.

ദുബൈ, ഷാർജ എന്നിവിടങ്ങളിൽക്കും തിരിച്ചുമുള്ള വാഹനങ്ങളുടെ തിരക്കിൽ വീർപ്പുമുട്ടുന്ന അജ്മാനിലെ മേഖലയാണ് ഇത്തിഹാദ് സ്ട്രീറ്റ്. ദുബൈയിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് ഇത്തിഹാദ് സ്ട്രീറ്റിലെ പാലത്തിൽ മൂന്ന് വരി പാതയുണ്ടാക്കും. പാലത്തിനടിയിൽ അൽ ഇത്തിഹാദ് സ്ട്രീറ്റിന്റെയും കുവൈറ്റ് സ്ട്രീറ്റിന്റെയും ബന്ധിപ്പിക്കുന്ന കവലയിൽ ട്രാഫിക് സിഗ്നലുകള്‍ വഴി ഗതാഗതം നിയന്ത്രിക്കും.

അൽ ഹസൻ ബിൻ അൽ ഹൈതം സ്ട്രീറ്റിൽ നിന്നും എമിറേറ്റിന് പുറത്തേക്കും അജ്മാൻ ഇൻഡസ്ട്രിയൽ ഏരിയയിൽ നിന്ന് ഷാർജയിലേക്കും പോകുന്നവർക്കായി മറ്റൊരു പാലവും വരും. അജ്മാൻ ഭരണാധികാരി ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമിയുടെ നിര്‍ദേശത്തിന്‍റെ രണ്ടാം പാക്കേജിലാണ് ഈ പദ്ധതി. പാലം നിർമാണത്തിന്റെ ഭാഗമായി ഈ മേഖലയിൽ ഗതാഗത നിയന്ത്രണങ്ങളുണ്ടാകും.

ഷാർജയിൽ നിന്ന് ശൈഖ് ഖലീഫ ഇന്റർസെക്ഷനിലേക്ക് അഞ്ചും അൽ നുഐമിയ ഭാഗത്തേക്ക് രണ്ടും സമാന്തര പാതകൾ ഒരുക്കിയിട്ടുണ്ട്. ഗതാഗത നിയന്ത്രണവും റൂട്ട് മാറ്റവും ശ്രദ്ധിച്ച് വാഹനമോടിക്കണമെന്ന് അജ്മാൻ നഗരസഭ ആസൂത്രണവിഭാഗം ഡയറകട്ർ ജനറൽ അബ്ദുറഹ്മാൻ മുഹമ്മദ് ആൽ നുഐമി മുന്നറിയിപ്പ് നൽകി.


TAGS :

Next Story