Quantcast

അബൂദബി വിമാനത്താവളം റണ്‍വേയില്‍ അത്യാധുനിക വെളിച്ചസംവിധാനം വിന്യസിച്ചു

ഗള്‍ഫ് മേഖലയിലെ ഏറ്റവും മികച്ച ടെക്‌നോളജി

MediaOne Logo

Web Desk

  • Published:

    17 Jun 2022 4:10 AM GMT

അബൂദബി വിമാനത്താവളം റണ്‍വേയില്‍   അത്യാധുനിക വെളിച്ചസംവിധാനം വിന്യസിച്ചു
X

അബൂദബി വിമാനത്താവളത്തിന്റെ റണ്‍വേയില്‍ അത്യാധുനിക വെളിച്ച സംവിധാനം ഏര്‍പ്പെടുത്തി. ഗള്‍ഫ് മേഖലയിലെ ഏറ്റവും ആധുനികമായ സംവിധാനമാണ് അബൂദബി വിമാനത്താവളത്തില്‍ അവതരിപ്പിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

വിമാനത്താവളത്തില്‍ ഇറങ്ങുന്ന വിമാനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷ പതിന്‍മടങ്ങ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതാണ് റണ്‍വേയിലെ പുതിയ വെളിച്ച സംവിധാനം. ഏത് പ്രതികൂല കാലാവസ്ഥയിലും വിമാനങ്ങളുടെ ലാന്‍ഡിങും ടാക്‌സിയിങ്ങും എളുപ്പമാക്കുന്ന A-SMGCS level 4 സംവിധാനമാണ് അബൂദബിയില്‍ അതരിപ്പിച്ചിരിക്കുന്നത്. ലാന്‍ഡ് ചെയ്ത വിമാനങ്ങളെ അവക്ക് അനുവദിച്ച മേഖയിലേക്ക് വേഗത്തില്‍ എത്തിക്കുന്ന സമയം ലാഭിക്കാന്‍ പുതിയ സംവിധാനത്തിന് കഴിയും.

മൂടല്‍മഞ്ഞ്, മഴ, പൊടിക്കാറ്റ് തുടങ്ങി ദൂരക്കാഴ്ച കുറയുന്ന സാഹചര്യങ്ങളിലെല്ലാം വിമാനം തിരിച്ചുവിടുന്നത് ഒഴിവാക്കാന്‍ പുതിയ സംവിധാനത്തിന് കഴിയുമെന്ന് അബൂദബി വിമാനത്താവളം അധികൃതര്‍ പറഞ്ഞു. ഫോളോ ദി ഗ്രീന്‍ ലൈറ്റ് എന്ന പേരില്‍ ഓരോ വിമാനത്തെയും പ്രത്യേകം അനുവദിച്ച സ്ഥലത്തേക്ക് നയിക്കുന്ന സൗകര്യവും പുതിയ സംവിധാനത്തിന്റെ ഭാഗമാണ്. എഡിബി സേഫ്‌ഗേറ്റ് എന്ന സ്ഥാപനമാണ് ഈ സാങ്കേതിക വിദ്യ അബൂദബി വിമാനത്താവളത്തില്‍ സ്ഥാപിച്ചത്.

TAGS :

Next Story