സ്കൂളിലേക്ക് ഫുഡ് ഡെലിവറി വേണ്ട;വിലക്ക് ഏർപ്പെടുത്തി അബൂദബി
വിദ്യാർഥികൾക്ക് പോഷകാഹാരം ഉറപ്പാക്കണം

അബൂദബി: അബൂദബിയിലെ സ്കൂളുകളിൽ ഫുഡ് ഡെലിവറിക്ക് വിലക്ക് ഏർപ്പെടുത്തി. വിദ്യാർഥികൾ സ്കൂളിന് പുറത്തുനിന്ന് അനാരോഗ്യകരമായ ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കുന്നത് ഒഴിവാക്കാനാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. വിദ്യാഭ്യാസ അതോറിറ്റിയായ അഡെകിന്റേതാണ് തീരുമാനം.
ഈമാസം 25 ന് അവധിക്കാലം കഴിഞ്ഞ് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി കുട്ടികൾക്ക് ലഭ്യമാക്കേണ്ട ആരോഗ്യകരമായ ഭക്ഷണത്തെ കുറിച്ച് നിർദേശങ്ങൾ വിദ്യാലയങ്ങൾ രക്ഷിതാക്കൾക്ക് മൊബൈൽ സന്ദേശങ്ങളായി കൈമാറിയിട്ടുണ്ട്. വിദ്യാർഥികൾക്ക് സമീകൃത ആഹാരം ഉറപ്പാക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം. യാതൊരു പോഷകങ്ങളും നൽകാത്ത സ്നാക്കുകൾ, മധുരപാനീയങ്ങൾ, ഫാസ്റ്റ് ഫുഡ് എന്നിവ ഒഴിവാക്കണം. കുട്ടികൾക്ക് ഓർമശക്തിയും, ഏകാഗ്രതയും, ഉത്സാഹവും പ്രധാനം ചെയ്യുന്ന ഭക്ഷണങ്ങളാണ് നൽകേണ്ടത്. ഭക്ഷണം കൊടുത്തയക്കുന്ന പാത്രങ്ങളും സുരക്ഷിതമായിരിക്കാൻ ശ്രദ്ധിക്കണം. രാസമാറ്റങ്ങളുണ്ടാക്കുന്ന പാത്രങ്ങളിൽ ഭക്ഷണം കൊടുത്തയക്കരുതെന്നും നിർദേശത്തിൽ പറയുന്നുണ്ട്.
Adjust Story Font
16

