Quantcast

'നിലവാരമില്ലാത്ത ടയറുകൾ അപകടമുണ്ടാക്കും'; മുന്നറിയിപ്പുമായി അബൂദബി പൊലീസ്

അമിതമായി ചൂടാകുന്ന ടയറുകൾ പെട്ടെന്ന് പൊട്ടിത്തെറിക്കുന്നത് വലിയ അപകടങ്ങൾക്ക് കാരണമായേക്കാം

MediaOne Logo

Web Desk

  • Updated:

    2026-06-13 11:28:13

Published:

13 Jun 2026 4:57 PM IST

Abu Dhabi Police warns: Substandard tires can cause accidents
X

ദുബൈ: യുഎഇയിൽ വേനൽക്കാല താപനില ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, വാഹനങ്ങളുടെ കൃത്യമായ അറ്റകുറ്റപ്പണികൾക്കും പ്രത്യേകിച്ച് ടയറുകളുടെ ഗുണനിലവാരത്തിനും മുൻഗണന നൽകണമെന്ന് ഡ്രൈവർമാർക്ക് നിർദേശം നൽകി പൊലീസ്. അമിതമായി ചൂടാകുന്ന ടയറുകൾ പെട്ടെന്ന് പൊട്ടിത്തെറിക്കുന്നത് ഡ്രൈവർമാരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും ജീവന് ഭീഷണിയാകുന്ന വലിയ ട്രാഫിക് അപകടങ്ങൾക്ക് കാരണമായേക്കാം.

വിഷയത്തിന്റെ ഗൗരവം വ്യക്തമാക്കുന്നതിനായി, വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ ടയർ പൊട്ടിത്തെറിച്ചുണ്ടായ തുടർച്ചയായ അപകടങ്ങളുടെ ദൃശ്യങ്ങൾ അടങ്ങിയ ഒരു വീഡിയോ അബൂദബി പോലീസ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ചിരുന്നു. വേനൽക്കാലത്ത് ചൂട് കൂടുമ്പോൾ ടയറുകൾ പെട്ടെന്ന് പൊട്ടിത്തെറിക്കാനും വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാനും സാധ്യതയുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

TAGS :

Next Story