Quantcast

ഇന്ത്യാക്കാർക്ക് സൗജന്യ ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ച് ഈ ന​ഗരം

ഒക്ടോബർ 31 വരെ 20,000 പേർക്കാണ് സൗജന്യ വിസ ലഭിക്കുക

MediaOne Logo

Web Desk

  • Published:

    10 Aug 2026 2:48 PM IST

ഇന്ത്യാക്കാർക്ക് സൗജന്യ ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ച് ഈ ന​ഗരം
X

അബൂദബി: ഇന്ത്യാക്കാർക്ക് സൗജന്യ ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ച് അബൂദബി. അബൂദബി ടൂറിസം അതോറിറ്റിയുടെ ഡിപ്പാർട്ട്‌മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസത്തിന്റെ (ഡി.സി.ടി) പുതിയ പദ്ധതി പ്രകാരമാണ് വിസ നൽകുന്നത്. യോഗ്യരായ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് അബൂദബി ഹൊളിഡേ പാക്കേജുകൾ ബുക്ക് ചെയ്യുമ്പോൾ യു.എ.ഇ എൻട്രി വിസ സൗജന്യമായി ലഭിക്കും. ഒക്ടോബർ 31 വരെ 20,000 പേർക്കാണ് സൗജന്യ വിസ ലഭിക്കുക.

അബൂദബിയിലെ ഹോട്ടലുകളിൽ കുറഞ്ഞത് മൂന്ന് രാത്രി താമസം ബുക്ക് ചെയ്യണം. പദ്ധതിയിൽ പങ്കാളികളായ ട്രാവൽ ഏജൻസികൾ വഴിയോ ഓൺലൈൻ പോർട്ടലുകൾ വഴിയോ വേണം ബുക്ക് ചെയ്യാൻ. ഇന്ത്യയിലേക്കുള്ള മടക്കയാത്രാ ടിക്കറ്റും നിർബന്ധമാണ്. യാത്രക്കാർക്ക് സ്വന്തമായി ഈ സൗജന്യ വിസ അപേക്ഷിക്കാൻ സാധിക്കില്ല.

അബൂദബി ഡിപ്പാർട്ട്‌മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസത്തിന്റെ കണക്കുകൾ പ്രകാരം അബൂദബിയെ വിനോദസഞ്ചാരത്തിനായി തെരഞ്ഞെടുക്കുന്നതിൽ വലിയൊരു ശതമാനവും ഇന്ത്യക്കാരാണ്. അതുകൊണ്ടു തന്നെ ഇന്ത്യൻ സഞ്ചാരികൾക്ക് എമിറേറ്റിലെ സന്ദർശനം കൂടുതൽ ആകർഷമാക്കുന്നതിനായി പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡി.സി.ടി അബൂദബി വക്താവ് അബ്ദുള്ള യൂസഫ് പറഞ്ഞു. ഒപ്പം അബൂദബിയെ പ്രധാന സഞ്ചാരകേന്ദ്രമായി നിർദേശിക്കാൻ ട്രാവൽ ഏജൻസികൾക്ക് ഇത് വലിയൊരു അവസരമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

TAGS :

Next Story