Quantcast

അപകടകരമായ ഓവർടേക്കിങ്ങും പൊടുന്നനെയുള്ള ട്രാക്ക് മാറ്റവും പാടില്ല: കർശന നിർദേശവുമായി അബൂദബി പൊലീസ്‌

മൂടൽമഞ്ഞ്​ ശക്​തിപ്പെടുന്ന സാഹചര്യത്തിൽ മതിയായ ജാ​ഗ്രത പുലർത്തണമെന്നും പൊലീസ് നിർദേശിച്ചു

MediaOne Logo

Web Desk

  • Updated:

    2022-10-04 18:07:19.0

Published:

4 Oct 2022 6:01 PM GMT

അപകടകരമായ ഓവർടേക്കിങ്ങും പൊടുന്നനെയുള്ള ട്രാക്ക് മാറ്റവും പാടില്ല: കർശന നിർദേശവുമായി അബൂദബി പൊലീസ്‌
X

ഡ്രൈവർമാർക്ക്​ മുന്നറിയിപ്പുമായി അബൂദബി പൊലിസ്. ഡ്രൈവർമാർക്ക്​ മുന്നറിയിപ്പുമായി അബൂദബി പൊലിസ്​. അപകടകരമായ ഓവർടേക്കിങും പൊടുന്നനെയുള്ള ട്രാക്ക്മാറ്റവും പാടില്ലെന്ന് ഡ്രൈവർമാർക്ക്​​ അബൂദബി പൊലീസ് മുന്നറിയിപ്പ്​ നൽകി. മൂടൽമഞ്ഞ്​ ശക്​തിപ്പെടുന്ന സാഹചര്യത്തിൽ മതിയായ ജാ​ഗ്രത പുലർത്തണമെന്നും പൊലീസ് നിർദേശിച്ചു.

അപകട സാധ്യത വിളിച്ചുവരുത്തുന്ന നടപടികളിൽ നിന്ന്​ പൂർണമായും വിട്ടുനിൽക്കണമെന്ന്​ ​ ഡ്രൈവർമാരെ ഉണർത്തുന്ന വീഡിയോ ചിത്രമാണ്​ പൊലീസ്​ പുറത്തിറക്കിയത്​. ഓവർടേക്കിങും ട്രാക്ക്​ മാറ്റവും നടത്തുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങളുണ്ട്​. അതിൽ അലംഭാവം പാടില്ലെന്ന്​ വീഡിയോയിൽ പൊലിസ്​ പറയുന്നു.

ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട്​ മുഖേനയാണ്​ അബൂദബി പൊലിസ്​ വീഡിയോ പോസ്റ്റ്ചെയ്തത്​. മറ്റുവാഹനങ്ങളെ തെറ്റായ രീതിയിൽ മറികടക്കൽ ഒഴിവാക്കുക, ഓവർടേക്ക് ചെയ്യുന്ന സമയത്തും മറ്റും തൊട്ടടുത്ത്​ മറ്റു വാഹനങ്ങൾ ഇല്ലെന്ന്​ ഉറപ്പാക്കണം. ട്രാക്കുകളുംറോഡുകളും മാറുമ്പോൾ മുന്നറിയിപ്പ്​ സിഗ്​നൽ നൽകാൻ മറക്കരുതെന്നും പാലിസ്​ നിർദേശിച്ചു.

മറ്റുവാഹനങ്ങളിലെ ഡ്രൈവർമാർക്ക് ആശങ്കയുണ്ടാക്കും വിധം പൊടുന്നനെ ട്രാക്കുകൾ മാറാതിരിക്കുക ഉൾപ്പെടെയുള്ള നിർദേശങ്ങളും അബൂദബി പൊലിസ്​ നൽകുന്നു.

TAGS :

Next Story