അപകടങ്ങൾ, കനത്ത ഗതാഗത തടസ്സങ്ങൾ.. ദുബൈ- ഷാർജ യാത്രമാർഗങ്ങളായ E11, E311 റോഡുകൾ സ്തംഭിച്ചു
ശ്രദ്ധയോടെ ഡ്രൈവ് ചെയ്യണമെന്ന് ദുബൈ പൊലീസ്

ദുബൈ: ഒന്നിലധികം അപകടങ്ങൾ കാരണം ദുബൈ- ഷാർജ യാത്രമാർഗങ്ങളായ E11, E311 റോഡുകളിൽ കനത്ത ഗതാഗതക്കുരുക്ക്. ശൈഖ് സായിദ് റോഡിൽ അൽ വഹദ സ്ട്രീറ്റിനും അൽ നഹ്ദയ്ക്കും സമീപം ഇന്ന് രാവിലെ മാത്രം ഒന്നിലധികം അപകടങ്ങൾ ഉണ്ടായെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ശൈഖ് സായിദ് റോഡിൽ മുവൈലഹ് ബസ് ടെർമിനലിനടുത്ത് ഷാർജയിൽ നിന്ന് ദുബൈയിലേക്ക് വരുന്ന ദിശയിലും ഗതാഗത തടസ്സങ്ങൾ ഉണ്ടായി. E311, എമിറേറ്റ്സ് റോഡ് എന്നിവിടങ്ങളിൽ ഗതാഗതം സ്തംഭിച്ചിട്ടുണ്ട്. മുഹൈസിന, മിർദിഫ് എന്നിവിടങ്ങളിലൂടെയുള്ള യാത്ര ഇഴഞ്ഞു നീങ്ങുന്ന അവസ്ഥയിലാണ്. അപകടങ്ങളുണ്ടായ പശ്ചാത്തലത്തിൽ ശ്രദ്ധയോടെ ഡ്രൈവ് ചെയ്യണമെന്ന് ദുബൈ പൊലീസ് നിർദേശിച്ചു.
Next Story
Adjust Story Font
16

