Quantcast

എയർ ഇന്ത്യ എക്‌സ്പ്രസ് തിരുവനന്തപുരം-ദുബൈ സർവീസും തിരുവനന്തപുരം-അബൂദബി സർവീസും പുനഃസ്ഥാപിച്ചു

കടുത്ത പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് സർവീസ് പുനഃസ്ഥാപിക്കാൻ എയർ ഇന്ത്യ തയാറായത്

MediaOne Logo

Web Desk

  • Updated:

    2025-10-15 11:09:45.0

Published:

15 Oct 2025 2:44 PM IST

Air India Express resumes Thiruvananthapuram-Dubai service
X

Air India Express | Photo | Special Arrangement

ദുബൈ: എയർ ഇന്ത്യ എക്‌സ്പ്രസ് തിരുവനന്തപുരം-ദുബൈ സർവീസും തിരുവനന്തപുരം-അബൂദബി സർവീസും പുനഃസ്ഥാപിച്ചു. ഈമാസം 28 ന് ആരംഭിക്കുന്ന ശീതകാല ഷെഡ്യൂളിലാണ് തിരുവനന്തപുരത്ത് നിന്ന് ദുബൈയിലേക്കും തിരിച്ചുമുള്ള സർവീസ് ഉൾപ്പെടുത്തിയത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ തിരുവനന്തപുരം-ദുബൈ സർവീസുണ്ടാകും.

അതേസമയം, തിരുവനന്തപുരം-അബൂദബി സർവീസ് ഡിസംബർ മൂന്ന് മുതലാണ് വീണ്ടും തുടങ്ങുക. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ അബൂദബിയിലേക്കും തിരിച്ചും വിമാനമുണ്ടാവും. ഈ സർവീസുകൾ റദ്ദാക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ കടുത്ത പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് പുനഃസ്ഥാപിക്കാൻ എയർ ഇന്ത്യ തയാറായത്.



TAGS :

Next Story