Quantcast

അൽ ഐൻ ബ്ലൂസ്റ്റാർ കായികമേള: ആയിരങ്ങൾ പങ്കെടുത്തു

പാരാലിംബിക് ഫുട്ബോൾ താരം ഷഫീഖ് പാണക്കാടൻ മുഖ്യാതിഥിയായി

MediaOne Logo

Web Desk

  • Published:

    4 Dec 2022 6:53 PM GMT

അൽ ഐൻ ബ്ലൂസ്റ്റാർ കായികമേള: ആയിരങ്ങൾ പങ്കെടുത്തു
X

ദുബൈ: യു.എ.ഇ യുടെ 51ആം ദേശീയ ദിനത്തിന്റെ ഭാഗമായി അൽഐൻ ബ്ലു സ്റ്റാർ വിപുലമായ കായികമേള സംഘടിപ്പിച്ചു. ഇരുപത്തഞ്ചാം തവണയാണ്​ ഇൻറർ യു.എ.ഇ കായികമേളക്ക്​ബ്ലൂ സ്റ്റാർ അവസരം ഒരുക്കുന്നത്​. അൽഐൻഇക്സ്ട്രിയൻ & ഷൂട്ടിംഗ് ഇൽ നടന്ന കായികമേളയിൽ ആവേശകരമായ പങ്കാളിത്തം ഉണ്ടായി.

മാർച്ച് പാസ്റ്റൊടെയായിരുന്നു സ്​പോർട്​സ്​ ഫെസ്​റ്റിവലിന്റെ തുടക്കം. പാരാലിംബിക് ഫുട്ബോൾ താരം ഷഫീഖ് പാണക്കാടൻ മുഖ്യാതിഥിയായി. ഏഴ് വെള്ള പ്രാവുകൾ​ക്കൊപ്പം 51 ബലൂണുകളും ആകാശത്തിൽ ഉയർന്നു.

ഇന്ത്യൻ സ്കൂള്‍ ചെയര്‍മാന്‍ ഡോ. ടി.കെ.മൊയ്തീന്‍, ഡോ. അരുണ്‍ മേനോന്‍ -, അര്‍ഷാദ് ഷരീഫ്, ഹാരിസ് ബാബു, ഡോ.സുധാകരന്‍ ,ഷംസു, സുബൈര്‍ - എന്നിവരെ ആദരിച്ചു. ജിമ്മിമുബാറക് മുസ്തഫ, മണികണ്ഠന്‍, ആനന്ദ് പവിത്രന്‍, മുഹമ്മദ് ഹുസ്സൈന്‍, ഡോ. ശശി സ്റ്റീഫന്‍, മുഹമ്മദ് ബഷീര്‍, ഇ.കെ.സലാം, നരേഷ് സൂരി എന്നിവരും ഉദ്ഘാടന പരിപാടിയിൽ സന്നിഹിതരായിരുന്നു.

രണ്ട്​ ദിവസങ്ങളിൽ വിവിധ കാറ്റഗറികളിലായി നടന്ന കായിക മൽസരം ഏറെ ആവേശകരമായി. വിജയികൾക്കുള്ള ട്രോഫി കളും മെഡലുകളും, ബ്ലൂ സ്റ്റാർ ടീം സാരഥികൾ ​കൈമാറി.

TAGS :

Next Story