Quantcast

അൽ ഷിന്ദഗ കോറിഡോർ വികസന പദ്ധതി നാലാം ഘട്ട പ്രവർത്തനങ്ങൾ ഊർജിതം

പ്രദേശത്തെ ഗതാഗത കുരുക്ക്​ പൂർണമായും ഇല്ലായ്മ ചെയ്യാൻ ലക്ഷ്യമിട്ടാണ്​ പദ്ധതി.

MediaOne Logo

Web Desk

  • Updated:

    2023-03-12 18:06:23.0

Published:

12 March 2023 11:35 PM IST

അൽ ഷിന്ദഗ കോറിഡോർ വികസന പദ്ധതി നാലാം ഘട്ട പ്രവർത്തനങ്ങൾ ഊർജിതം
X

ദുബൈയുടെ ഗതാഗത വികസനത്തിന്​ കരുത്തു പകരുന്ന അൽ ഷിന്ദഗ കോറിഡോർ വികസന പദ്ധതിയുടെ നാലാംഘട്ട പ്രവർത്തനങ്ങൾ ഊർജിതം. ഇതിന്‍റെ ഭാഗമായി നാലാം ഘട്ടത്തിന്‍റെ ആദ്യ കരാർ 80 കോടി ദിർഹത്തിന് നൽകി. പ്രദേശത്തെ ഗതാഗത കുരുക്ക്​ പൂർണമായും ഇല്ലായ്മ ചെയ്യാൻ ലക്ഷ്യമിട്ടാണ്​ പദ്ധതി.

ദുബൈ നഗരത്തിന്‍റെ അടിസ്ഥാന സൗകര്യ വികസനം, ജനസംഖ്യാ വളർച്ച എന്നിവ മുൻനിർത്തിയാണ് സുപ്രധാന പദ്ധതിയുടെ നാലാം ഘട്ടത്തിന്​ തുടക്കം കുറിക്കുന്നത്​. ശൈഖ്​ റാശിദ് റോഡിൽ, ശൈഖ്​ ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലെ കവല മുതൽ അൽ മിന റോഡിലെ ഫാൽക്കൺ ഇന്‍റർചേഞ്ച് വരെ 4.8 കിലോമീറ്റർ നീളത്തിലാണ് വികസന പ്രവർത്തനങ്ങൾ നടക്കുക.

മൊത്തം 3.1കി.മീറ്റർ നീളത്തിൽ മൂന്ന് പാലങ്ങളുടെ നിർമാണം ഇതിൽ ഉൾപ്പെടും. മണിക്കൂറിൽ 19,400 വാഹനങ്ങൾ ഉൾക്കൊള്ളാൻ സാധിക്കും വിധത്തിലായിരിക്കും പാത. തിരക്കേറിയ ഭാഗങ്ങളിൽ ഗതാഗതം എളുപ്പമാക്കുന്നതാണ്​ പദ്ധതിയെന്ന്​ ദുബൈ റോഡ്​ ഗതാഗത ​അതോറിറ്റി ഡയറക്ടർ ജനറൽ മത്വാർ അൽ തായർ പറഞ്ഞു.

അഞ്ചു ഘട്ടങ്ങളായാണ് ​നിലവിൽ ഷിന്ദഗ കോറിഡോർ വികസന പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്​​. നഗരത്തിലെ പ്രധാന ഭാഗങ്ങളായ ദേര, ബർ ദുബൈ എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ എളുപ്പമാക്കുന്നതോടൊപ്പം, ദേര ദ്വീപുകൾ, ദുബൈ സീഫ്രണ്ട്, ദുബൈ മാരിടൈം സിറ്റി, പോർട്ട് റാഷിദ് തുടങ്ങിയ സമീപ പ്രദേശങ്ങൾക്കും പദ്ധതിയുടെ ഗുണം ലഭിക്കും.

പദ്ധതി പൂർത്തിയാകുന്നതോടെ 2030ൽ യാത്രാ സമയം 104 മിനിറ്റിൽ നിന്ന് 16 മിനിറ്റായി കുറയും. ഷിന്ദഗ ഇടനാഴി വികസനത്തിലെ പ്രധാനപ്പെട്ട പദ്ധതികൾ നേരത്തെ തന്നെ പൂർത്തിയാക്കാൻ സാധിച്ചിട്ടുണ്ട്​. കഴിഞ്ഞ വർഷം ഉദ്​ഘാടനം ചെയ്ത ഇൻഫിനിറ്റി പാലം ഇതിന്റെ ഭാഗമായിരുന്നു.



TAGS :

Next Story