Quantcast

യുഎഇയിൽ ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് ഫുജൈറയിലെ അൽ തവീനിൽ

47.9 mm ആണ് അൽ തവീനിൽ രേഖപ്പെടുത്തിയത്

MediaOne Logo

Web Desk

  • Published:

    27 March 2026 12:43 PM IST

Al Taween, Fujairah, recorded the heaviest rainfall in the UAE
X

ദുബൈ: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ തുടരുന്ന ന്യൂനമർദത്തെത്തുടർന്ന് പെയ്ത മഴയിൽ ഫുജൈറയിലെ അൽ തവീൻ മേഖലയിൽ റെക്കോർഡ് മഴ രേഖപ്പെടുത്തി. ബുധനാഴ്ച രാജ്യത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ഇവിടെയാണെന്ന് ദേശീയ കാലാവസ്ഥാനിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചു.

റാസൽഖൈമയിലെ അൽ മർജാനിൽ 39.7 mm, ഷാർജയിലെ ഖോർഫക്കാനിൽ 33.3 mm, അബൂദബിയിലെ ഖത്തം അൽ ശിക്‌ലയിൽ 31.6 എംഎം എന്നിങ്ങനെയാണ് മഴ രേഖപ്പെടുത്തിയത്. വ്യാഴാഴ്ച അർദ്ധരാത്രി മുതൽ വെള്ളിയാഴ്ച (മാർച്ച് 27) പുലർച്ചെ വരെ വിവിധയിടങ്ങളിൽ മലവെള്ളപ്പാച്ചിലിന് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഫുജൈറയുൾപ്പെടെയുള്ള കിഴക്കൻ മേഖലകളിൽ മഴയുടെ തീവ്രത മാറിക്കൊണ്ടിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

TAGS :

Next Story