Quantcast

'ഓണം പൊന്നോണ'ത്തിന്റെ ബ്രോഷർ ആന്റണി പെരുമ്പാവൂർ പ്രകാശനം ചെയ്തു

MediaOne Logo

Web Desk

  • Published:

    28 Aug 2022 1:45 PM GMT

ഓണം പൊന്നോണത്തിന്റെ ബ്രോഷർ   ആന്റണി പെരുമ്പാവൂർ പ്രകാശനം ചെയ്തു
X

പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ യു.എ.ഇി സെപ്റ്റംബർ 18ന് അജ്മാനിലെ ഹാബിറ്റാറ്റ് സ്‌കൂളിൽ നടത്തുന്ന ഓണാഘോഷ പരിപാടി 'ഓണം പൊന്നോണ'ത്തിന്റെ ബ്രോഷർ പ്രശസ്ത നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ദുബൈയിൽ പ്രകാശനം ചെയ്തു.

ചടങ്ങിൽ പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ പ്രസിഡന്റ് നസീർ പെരുമ്പാവൂർ, സെക്രട്ടറി സന്തോഷ്, വൈസ് പ്രസിഡന്റ് സജോ ജോസഫ്, ട്രഷറർ സഹൽ കോമു, കൺവീനർ ദീദി ലിന്റോ, കോഡിനേറ്റർ നജ്മുദ്ദീൻ എന്നിവർ പങ്കെടുത്തു. രാവിലെ 9 മുതൽ രാത്രി 8 വരെയുള്ള പരിപാടിയിൽ ഓണക്കളികൾ, ഓണസദ്യ, മാവേലി എഴുന്നുള്ളത്ത്, ഗാനമേള, മിമിക്‌സ് എന്നിവ അരങ്ങേറും. കൂടുതൽ വിവരങ്ങൾക്ക് 055 6179238, 050 6730059 നമ്പരുകളിൽ ബന്ധപ്പെടാമെന്ന് സംഘാടകർ അറിയിച്ചു.

TAGS :

Next Story