Quantcast

ഏഷ്യൻ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പ് ഫെബ്രുവരി 14 മുതൽ ദുബൈ എക്‌സ്‌പോ സിറ്റിയിൽ

17 രാജ്യങ്ങൾ മാറ്റുരക്കുന്ന ചാമ്പ്യൻഷിപ്പാണ് ദുബൈയിൽ നടക്കുക

MediaOne Logo

Sports Desk

  • Published:

    31 Jan 2023 7:03 PM GMT

ഏഷ്യൻ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പ് ഫെബ്രുവരി 14 മുതൽ ദുബൈ എക്‌സ്‌പോ സിറ്റിയിൽ
X

ഏഷ്യൻ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പ് ഫെബ്രുവരി 14 മുതൽ ദുബൈ എക്‌സ്‌പോ സിറ്റിയിൽ നടക്കും. 17 രാജ്യങ്ങൾ മാറ്റുരക്കുന്ന ചാമ്പ്യൻഷിപ്പാണ് ദുബൈയിൽ നടക്കുക. എക്‌സ്‌പോ സിറ്റിയിയാണ് മൽസരവേദി. ഇന്ത്യൻ താരം പി.വി. സിന്ധു ഉൾപ്പെടെയുള്ളവർ വാർത്തസമ്മേളനത്തിലാണ് ചാമ്പ്യൻഷിപ്പ് പ്രഖ്യാപിച്ചത്.

ദുബൈ സ്‌പോർട്‌സ് കൗൺസിലും എമിറേറ്റ്‌സ് ബാഡ്മിൻറൺ ഫെഡറേഷനും സഹകരിച്ചാണ് ടൂർണമെൻറ് സംഘടിപ്പിക്കുന്നത്. ടീം ഡ്രോയും കപ്പ് അനാച്ഛാദനവും വാർത്താസമ്മേളനത്തിൽ നടന്നു.

സെക്കൻഡ് ഗ്രൂപ്പിലാണ് ഇന്ത്യ. യു.എ.ഇ, മലേഷ്യ, കസാഖിസ്താൻ ടീമുകൾ ഈഗ്രൂപ്പിലുണ്ട്. പുരുഷ, വനിത വിഭാഗങ്ങളിൽ സിംഗിൾസ്, ഡബിൾസ്, മിക്‌സഡ് ഡബിൾസ് മത്സരങ്ങൾ നടക്കും. വിജയികൾക്ക് വേൾഡ് ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടാം. പരിക്കിന് ശേഷം ആരോഗ്യം വീണ്ടെടുത്തെന്നും മലേഷ്യൻ ഓപ്പണിലെ അടക്കം അനുഭവങ്ങൾ കരുത്താകുമെന്നും പി വി സിന്ധു പറഞ്ഞു.

ദുബൈ സ്‌പോർട്‌സ് കൗസിൽ ഹെഡ്ക്വാർട്ടേഴ്‌സിൽ നടന്ന വാർത്തസമ്മേളനത്തിൽ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി ജനറൽ സഈദ് മുഹമ്മദ് ഹരബ്, ഇൻറർനാഷനൽ ബാഡ്മിൻറൺ ഫെഡറേഷൻ വൈസ് പ്രസിഡൻറ് ജാസിം കെൻസോ, എമിറേറ്റ്‌സ് ബാഡ്മിൻറൺ ഫെഡറേഷൻ പ്രസിഡൻറ് നൗറ അൽ ജാസ്മി തുടങ്ങിയവർ പങ്കെടുത്തു.

Asian Badminton Championship at Dubai Expo City from February 14

TAGS :

Next Story