Quantcast

യാത്രാ സമയം കുറയും...‌‌‌‌‌; ദുബൈ അൽ ഖുദ്‌റ സ്ട്രീറ്റിൽ പുതിയ പാലം തുറന്നു

അറേബ്യൻ റാഞ്ചസിനെയും ദുബൈ സ്റ്റുഡിയോ സിറ്റിയെയും ബന്ധിപ്പിക്കും

MediaOne Logo

Web Desk

  • Published:

    8 Feb 2026 5:41 PM IST

Big relief: RTA opens major bridge at Al Qudra Road Intersection
X

ദുബൈ: അൽ ഖുദ്‌റ സ്ട്രീറ്റിൽ ഗതാ​ഗതത്തിനായി പുതിയ പാലം ​തുറന്നുകൊടുത്ത് ദുബൈ റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ). അറേബ്യൻ റാഞ്ചസിനെയും ദുബൈ സ്റ്റുഡിയോ സിറ്റിയെയും ബന്ധിപ്പിക്കുന്ന 600 മീറ്റർ നീളമുള്ള നാലുവരി പാലമാണ് തുറന്നത്. ഇതോടെ മേഖലയിലെ ​ഗതാ​ഗതക്കുരുക്കിന് കാര്യമായ കുറവുണ്ടാകും.

അൽ ഖുദ്‌റ സ്ട്രീറ്റും ശൈഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റും സംഗമിക്കുന്ന ഇടതുവശത്തെ പാലം ഫെബ്രുവരി 15-ന് തുറക്കുമെന്ന് ആർടിഎ അറിയിച്ചു. 700 മീറ്റർ നീളമുള്ള ഈ പാലത്തിൽ ഇരുവശങ്ങളിലേക്കുമായി രണ്ട് വരികൾ വീതമുണ്ടാകും. ഈ പാലം തുറന്നാൽ അൽ ഖുദ്‌റ റോഡിലൂടെ അൽ ഖുദ്‌റ സിറ്റിയിലേക്കും ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്കുമുള്ള ഗതാഗതം എളുപ്പമാകും. അൽ ഖുദ്‌റ സ്ട്രീറ്റിന്റെ വികസനത്തിൽ ആകെ 2,700 മീറ്റർ നീളമുള്ള പാലങ്ങളും 11.6 കിലോമീറ്റർ ദൂരത്തിൽ റോഡ് വിപുലീകരണവുമാണ് ഉൾപ്പെടുന്നത്.

കൂടാതെ എമിറേറ്റ്സ് റോഡുമായുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനായി പുതിയ റോഡുകളും നിർമിക്കുന്നുണ്ട്. ഇന്റർസെക്ഷനിലെ ​ഗതാ​ഗത ശേഷി 190% വർധിക്കുന്നതാണ് പദ്ധതി. മുമ്പ് മണിക്കൂറിൽ 6,600 വാഹനങ്ങൾ കടന്നുപോയിരുന്ന സ്ഥാനത്ത് ഇനി മുതൽ 19,200 വാഹനങ്ങൾക്ക് കടന്നുപോകാനാകും. സിഗ്നലിലെ കാത്തിരിപ്പ് സമയം 113 സെക്കന്റിൽ നിന്ന് 52 സെക്കന്റായി ചുരുങ്ങും. ഏകദേശം 4 ലക്ഷത്തോളം പേർക്ക് പ്രയോജനമാകുന്ന പദ്ധതി പൂർത്തിയായാൽ യാത്രാ സമയം 9.4 മിനിറ്റിൽ നിന്ന് 2.8 മിനിറ്റായി കുറയുമെന്ന് ആർടിഎ വ്യക്തമാക്കി.

TAGS :

Next Story