Quantcast

വിഴിഞ്ഞത്ത് സമരം ചെയ്യുന്ന വൈദികർക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണം: ബിജു രമേശ്

വിഴിഞ്ഞത്ത് സമരം ചെയ്യുന്നത് മത്സ്യത്തൊഴിലാളികളല്ല, പുറത്തുനിന്ന് ബസിൽ കൊണ്ടുവന്നവരാണെന്നും ബിജു രമേശ് ആരോപിച്ചു.

MediaOne Logo

Web Desk

  • Published:

    26 Oct 2022 4:03 PM IST

വിഴിഞ്ഞത്ത് സമരം ചെയ്യുന്ന വൈദികർക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണം: ബിജു രമേശ്
X

ദുബൈ: വിഴിഞ്ഞം തുറമുഖത്തിനെതിരെ സമരം ചെയ്യുന്ന വൈദികരുടെപേരിൽ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് കേരള ചേംബർ ഓഫ് കൊമേഴ്സ് ചെയർമാൻ ബിജു രമേശ്. യുഎഇ അടക്കം ചില രാജ്യങ്ങളിലെ ലോജിസ്റ്റിക്‌സ് കമ്പനികളുടെ സ്പോൺസേർഡ് പ്രോഗ്രാമാണ് വിഴിഞ്ഞം സമരം. സമരത്തെ അതിജീവിച്ചു ഒരു വർഷത്തിനുള്ളിൽ തുറമുഖം യാഥാർഥ്യമാകും. പണം കൈപ്പറ്റി പദ്ധതികൾ തകർക്കുന്നത് ലത്തീൻ വൈദികരുടെ സ്ഥിരം ഏർപ്പാടാണ്. വിഴിഞ്ഞത്ത് സമരം ചെയ്യുന്നത് മത്സ്യത്തൊഴിലാളികളല്ല, പുറത്തുനിന്ന് ബസിൽ കൊണ്ടുവന്നവരാണെന്നും അദ്ദേഹം ആരോപിച്ചു. ദുബൈയിൽ കേരളാ കോൺക്ലേവുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബിജു രമേശ്.

TAGS :

Next Story