Quantcast

ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കും; ഇന്ത്യ–യുഎഇ വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി

വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കാൻ ധാരണയായി

MediaOne Logo

Gulf Desk

  • Published:

    20 Oct 2026 2:38 PM IST

ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കും; ഇന്ത്യ–യുഎഇ വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി
X

ദുബൈ: ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകൾ നടത്തി യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും. മുംബൈയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഇന്ത്യയും യുഎഇയും തമ്മിലുള്ള ദീർഘകാല സൗഹൃദബന്ധം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതകൾ കൂടിക്കാഴ്ചയിൽ ചർച്ചയായി.

സാമ്പത്തികം, വ്യാപാരം, നിക്ഷേപം, ധനകാര്യം, സംസ്കാരം, ഊർജം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തമാക്കാനും ധാരണയായി. ഇരു രാജ്യങ്ങളുടെയും ജനങ്ങൾക്ക് പ്രയോജനകരമാകുന്ന സുസ്ഥിര സാമ്പത്തിക വളർച്ചയും സമൃദ്ധിയും ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇന്ത്യയും യുഎഇയും തമ്മിലുള്ള ചരിത്രപരമായ ബന്ധം പരസ്പര വിശ്വാസത്തിലും പൊതുവായ കാഴ്ചപ്പാടിലും പരസ്പര താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള പ്രതിബദ്ധതയിലും അധിഷ്ഠിതമായ അന്താരാഷ്ട്ര പങ്കാളിത്തത്തിന്റെ മാതൃകയാണെന്ന് ശൈഖ് അബ്ദുല്ല പറഞ്ഞു.

സമഗ്ര സാമ്പത്തിക പങ്കാളിത്തത്തിലൂടെയും കൈവരിച്ച നേട്ടങ്ങൾ കൂടുതൽ മുന്നോട്ടുകൊണ്ടുപോകുന്നതിനും ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും യുഎഇ വലിയ പ്രാധാന്യമാണ് നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ദീർഘകാലത്തെ സൗഹൃദവും സഹകരണവുമാണ് ഇന്ത്യ–യുഎഇ തന്ത്രപരമായ പങ്കാളിത്തത്തിന്റെ അടിത്തറയെന്നും ശൈഖ് അബ്ദുല്ല കൂട്ടിച്ചേർത്തു.

TAGS :

Next Story