Quantcast

സി.എച്ച് രാഷ്ട്രസേവാ പുരസ്‌കാരം കെ.സി വേണുഗോപാൽ എംപിക്ക്

ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്

MediaOne Logo

Web Desk

  • Published:

    17 Sept 2024 2:49 PM IST

CH Rashtraseva Award to KC Venugopal MP
X

ദുബൈ: സി.എച്ച് മുഹമ്മദ് കോയയുടെ സ്മരണക്കായി ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ സി.എച്ച് രാഷ്ട്രസേവാ പുരസ്‌കാരം എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപിക്ക്. പുരസ്‌കാരത്തിനു കെ.സി വേണുഗോപാൽ എം.പിയെ തെരഞ്ഞെടുത്തതായി ജൂറി ചെയർമാൻ ഡോ. സി പി ബാവ ഹാജി, ജൂറി അംഗം പി.എ സൽമാൻ ഇബ്രാഹിം, ദുബൈ കോഴിക്കോട് ജില്ലാ കെഎംസിസി പ്രസിഡന്റ് കെ.പി മുഹമ്മദ്, ജനറൽ സെക്രട്ടറി സയ്യിദ് ജലീൽ മഷ്ഹൂർ തങ്ങൾ, ട്രഷറർ ഹംസ കാവിൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഒക്ടോബർ 26നു ദുബൈയിൽ സംഘടിപ്പിക്കുന്ന സി.എച്ച് അനുസ്മരണ സമ്മേളനത്തിൽ അവാർഡ് സമർപ്പിക്കും. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. എം.സി വടകര, സി.കെ സുബൈർ, ടി.ടി ഇസ്മായിൽ, പി.എ സൽമാൻ ഇബ്രാഹിം എന്നിവർ അംഗങ്ങളായ ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. മുൻ വർഷങ്ങളിൽ എൻ.കെ പ്രേമചന്ദ്രൻ എംപി, സി.പി ജോൺ, ഡോ. ശശി തരൂർ എംപി , ഇ.ടി മുഹമ്മദ് ബഷീർ എംപി എന്നിവരായിരുന്നു രാഷ്ട്രസേവാ പുരസ്‌കാര ജേതാക്കൾ.

സി.പി ബാവ ഹാജി (ജൂറി ചെയർമാൻ), പി.എ സൽമാൻ ഇബ്രാഹിം (ജൂറി അംഗം), കെ.പി മുഹമ്മദ് ( ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ്), സയ്യിദ് ജലീൽ മശ്ഹൂർ (ജനറൽ സെക്രട്ടറി), ഹംസ കാവിൽ (ട്രഷറർ), ഭാരവാഹികളായ നജീബ് തച്ചംപൊയിൽ, തെക്കയിൽ മുഹമ്മദ്, മൊയ്തു അരൂർ, കെ.പി അബ്ദുൽവഹാബ്, ഷംസു മാത്തോട്ടം, ഷെരീജ് ചീക്കിലോട്, ജസീൽ കായണ്ണ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

TAGS :

Next Story