Quantcast

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി ദുബൈയിൽ

നാളെ വൈകുന്നേരം കേരളോത്സവത്തിൽ സംസാരിക്കും

MediaOne Logo

Web Desk

  • Published:

    30 Nov 2025 1:42 PM IST

Chief Minister Pinarayi Vijayan arrives in Dubai for a three-day visit
X

ദുബൈ: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ദുബൈയിൽ എത്തി. ഈയിടെ നടത്തിവരുന്ന ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായാണ് ദുബൈയിലുമെത്തിയത്. നാളെ വൈകുന്നേരം ദുബൈ ഖിസൈസിലെ അമിറ്റി സ്‌കൂളിൽ നടക്കുന്ന 'ഓർമ കേരളോത്സവത്തിൽ' സംസാരിക്കും. മൂന്ന് ദിവസത്തെ സന്ദർശനത്തിൽ ഇന്ത്യൻ കോൺസൽ ജനറൽ, ബിസിനസ് പ്രമുഖർ, ദുബൈയിലെ ഭരണകർത്താക്കൾ തുടങ്ങിയവരുമായി കൂടിക്കാഴ്ചകൾ നടത്തും.

പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറും മുഖ്യമന്ത്രിയുടെ സ്വീകരണപരിപാടിയുടെ ജനറൽ കൺവീനറുമായ എൻ കെ കുഞ്ഞഹമ്മദ്, ചെയർമാൻ ഡോ കെപി ഹുസ്സൈൻ, നോർക്ക ഡയറക്ടർ ഒ.വി മുസ്തഫ, ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധികൾ, ഓർമ ജനറൽ സെക്രട്ടറി ഷിജു ബഷീർ, വൈസ് പ്രസിഡണ്ട് ജിജിത അനിൽകുമാർ, ലോക കേരളസഭാംഗം രാജൻ മാഹി എന്നിവരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ സ്വീകരിച്ചു.

TAGS :

Next Story