Quantcast

തൊഴിലാളികൾക്ക് ഭക്ഷണവുമായി കുട്ടികൾ; അജ്മാൻ ലേബർക്യാമ്പിൽ കുട്ടികളുടെ ഇഫ്താർ

യുനൈറ്റഡ് ഫ്രണ്ട്സ് ഓഫ് കേരളയുടെ ആഭിമുഖ്യത്തിലാണ് കുട്ടികളൊരുക്കുന്ന ഇഫ്താർ സംഘടിപ്പിച്ചത്.

MediaOne Logo

Web Desk

  • Published:

    15 April 2023 7:44 PM GMT

തൊഴിലാളികൾക്ക് ഭക്ഷണവുമായി കുട്ടികൾ; അജ്മാൻ ലേബർക്യാമ്പിൽ കുട്ടികളുടെ ഇഫ്താർ
X

ദുബൈ: അജ്മാനിലെ ലേബർ ക്യാമ്പിൽ നോമ്പുതുറ വിഭവങ്ങൾ എത്തിച്ച് കുരുന്നുകളുടെ ഇഫ്താർ. റമദാൻ പകർന്നു നൽകുന്ന പങ്കുവെക്കലിന്റെ സന്ദേശം പുതുതലമുറയ്ക്ക് കൈമാറാനാണ് കുട്ടികളെ രംഗത്തിറക്കി മലയാളി സാമൂഹിക സംഘടന നോമ്പുതുറ സംഘടിപ്പിച്ചത്.

ആവേശത്തിലായിരുന്നു കുട്ടികളിൽ പലരും. വിഭവങ്ങൾ വാഹനത്തിൽ നിന്നിറക്കാനും തൊഴിലാളികൾക്ക് മുന്നിൽ അവ നിരത്തിവെക്കാനും അവർ മത്സരിച്ചു. യുനൈറ്റഡ് ഫ്രണ്ട്സ് ഓഫ് കേരളയുടെ ആഭിമുഖ്യത്തിലാണ് കുട്ടികളൊരുക്കുന്ന ഇഫ്താർ സംഘടിപ്പിച്ചത്.

സംഘടനയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ വിഭാഗമായ കൈറ്റ്സ് വിങ്ങിനായിരുന്നു ലേബർ ക്യാമ്പുകളിൽ ഭക്ഷണം വിതരണം ചെയ്യാനുള്ള ദൗത്യം ഏൽപ്പിച്ചത്. 35 കുട്ടികൾ കൈമെയ് മറന്ന് ലേബർ ക്യാമ്പിൽ സേവന നിരതരായിരുന്നു.

അജ്മാനിലെ റാനിയ ലേബർ ക്യാമ്പാണ് കുട്ടികൾ ഒരുക്കുന്ന ഈ ഇഫ്താറിന് വേദിയായത്. മറ്റുള്ളവരുടെ മുഖത്ത് പുഞ്ചിരി വിരിയിക്കാൻ കഴിയുന്ന പങ്കുവെക്കലിന്റെ പാഠം ഉൾക്കൊണ്ടാണ് ലേബർ ക്യാമ്പിൽ നിന്ന് കുട്ടികൾ മടങ്ങിയത്.



TAGS :

Next Story