Quantcast

യുഎഇയിൽ ഇന്ന് തെളിഞ്ഞ കാലാവസ്ഥ; ഉയർന്ന താപനില 40°C

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിയതോ മിതമായതോ ആയ കാറ്റിന് സാധ്യതയുണ്ട്

MediaOne Logo

Web Desk

  • Published:

    13 May 2026 1:00 PM IST

Clear weather in UAE today; High temperature 40°C
X

ദുബൈ: യുഎഇയിൽ ഇന്ന് തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിയതോ മിതമായതോ ആയ കാറ്റിന് സാധ്യതയുണ്ട്. കുറഞ്ഞ താപനില 24°C ഉം ഉയർന്ന താപനില 40°C ഉം ആവാൻ സാധ്യതയുണ്ട്. ദുബൈ, ഷാർജ നഗരങ്ങളിൽ താപനില 37°C വരെ ഉയർന്നേക്കാം. ദുബൈയിൽ കുറഞ്ഞ താപനില 26°C ഉം ഷാർജയിൽ 23°C ഉം ആയിരിക്കും.

രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ പരമാവധി താപനില 43°C വരെ ഉയർന്നേക്കാമെങ്കിലും ചിലയിടങ്ങളിൽ ഇത് 14°C വരെ താഴാനും സാധ്യതയുണ്ട്. മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വേഗതയിൽ വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്നുള്ള കാറ്റ് വീശാൻ സാധ്യതയുണ്ട്. ചില സമയങ്ങളിൽ കാറ്റിന്റെ വേഗത 35 കിലോമീറ്റർ വരെ വർധിച്ചേക്കാം. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ ശാന്തമായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

TAGS :

Next Story