Quantcast

നർഗീസ് ബീഗത്തിന് ദുബൈ എമിറേറ്റ്‌സ് മലയാളി കൾച്ചറൽ ഫോറത്തിന്റെ സ്‌നേഹാദരം

MediaOne Logo

Web Desk

  • Published:

    19 July 2022 12:31 PM IST

നർഗീസ് ബീഗത്തിന് ദുബൈ എമിറേറ്റ്‌സ്   മലയാളി കൾച്ചറൽ ഫോറത്തിന്റെ സ്‌നേഹാദരം
X

മലയാളിയും പ്രശസ്ത സാമൂഹിക-ജീവകാരുണ്യ പ്രവർത്തകയുമായ നർഗീസ് ബീഗത്തെ എമിറേറ്റ്‌സ് കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് വൈ.എ റഹീം ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ജീവിതത്തിൽ ദുരിതം പേറുന്നവർക്ക് മുന്നിൽ എന്നും വഴിവിളക്കായി നിൽക്കുന്ന മാലാഖയാണ് നർഗീസ് ഭീഗമെന്ന് വൈ.എ റഹീം അഭിപ്രായപ്പെട്ടു. നർഗീസ് ബീഗത്തിന് 'തളിർ' കലാ-സാംസ്‌കാരിക കൂട്ടായ്മയുടെ സ്‌നേഹാദരം ഇ.സി.എച്ഛ് ഡിജിറ്റൽ സി.ഇ.ഒ ഇഖ്ബാൽ മാർക്കോണി സമർപ്പിച്ചു.

ചടങ്ങിൽ മലബാർ അടുക്കള കോഡിനേറ്റർ മുഹമ്മദ് അലി ചാക്കോത്ത്, അംജദ് മജീദ്, പി.എം അബ്ദുറഹിമാൻ, അജിന്റോ ഫ്രാൻസിസ്, എന്നിവർ സംബന്ധിച്ചു. നർഗീസ് ബീഗം മറുപടി പ്രസംഗവും നടത്തി.

സെപ്തംബർ അവസാന വാരം ദുബൈയിൽ എമിറേറ്റ്‌സ് മലയാളി കൾച്ചറൽ ഫോറത്തിന്റെ അഭിമുഘ്യത്തിൽ കേരള കൾച്ചറൽ അവാർഡ്‌സ് ചടങ്ങ് സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

TAGS :

Next Story