Quantcast

റോണാൾഡോ ദുബൈ എക്‌സ്‌പോയിൽ; ആവേശകൊടുമുടിയിൽ ആരാധകർ

37-ാം വയസിലും ഫുട്ബോളിൽ തന്നെ നിലനിർത്തുന്നത് ആരാധകരാണെന്നും അദ്ദേഹം പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    28 Jan 2022 5:20 PM GMT

റോണാൾഡോ ദുബൈ എക്‌സ്‌പോയിൽ; ആവേശകൊടുമുടിയിൽ ആരാധകർ
X

ആരാധകരെ ആവേശ കൊടുമുടിയിലേക്ക് ഉയർത്തി ഫുട്ബാൾതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ദുബൈ എക്‌സ്‌പോ വേദിയിലെത്തി. പ്രിയതാരം എത്തുമെന്ന് അറിഞ്ഞ് ദുബൈ എക്‌സ്‌പോ വേദിയിലെ അൽവാസൽ പ്ലാസക്ക് ചുറ്റും മണിക്കൂറുകൾക്ക് മുമ്പേ സ്ഥാനം പിടിച്ച ആയിരങ്ങൾക്ക് മുന്നിലേക്ക് നാടകീയമായി ക്രിസ്റ്റ്യാനോ റൊണാൾഡോ കടന്നുവന്നു. കരഘോഷങ്ങളോടെ ആരാധകർ താരത്തെ വരവേറ്റു.

സെൽഫിയെടുത്തും ഓട്ടോഗ്രാഫ് നൽകിയും അവരെ ആവേശ കൊടുമുടിയിലേക്ക് ഉയർത്തി. 192 രാജ്യങ്ങൾ സമ്മേളിക്കുന്ന എക്‌സ്‌പോയും ദുബൈയും എക്കാലത്തും വിസ്മയാണെന്നും താൻ എല്ലാവർഷവും എത്തുന്ന നഗരമാണെന്നും റൊണാൾഡോ പറഞ്ഞു.

നാല് കുട്ടികളുടെ പിതാവാണ് താൻ, ഇനിയും കുട്ടികളെ പ്രതീക്ഷിക്കുന്നു. ആരോഗ്യം സംരക്ഷിക്കുന്നതോടൊപ്പം അച്ഛൻ പറയുന്നത് കേൾക്കണമെന്നും റൊണാൾഡോ പുതുതലമുറയെ ഉപദേശിച്ചു. ഇത്രയും വലിയ ജനകൂട്ടത്തെ താൻ പ്രതീക്ഷിച്ചിരുന്നില്ല. 37-ാം വയസിലും ഫുട്ബോളിൽ തന്നെ നിലനിർത്തുന്നത് ഈ ആരാധകരാണെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്റ്റ്യാനോയെ കാണാൻ മാത്രം വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്ന് കുട്ടികളടക്കമുള്ളവർ ഇന്നലെ ദുബൈ എക്‌സ്‌പോയിൽ എത്തിയിരുന്നു. കാത്തുനിന്നവർക്ക് ഒപ്പം സെൽഫിയെടുത്തും ഓട്ടോഗ്രാഫ് നൽകിയും 15 മിനിറ്റിലേറെ താരം അൽവാസൽ പ്ലാസയിൽ ചെലവഴിച്ചു.

TAGS :

Next Story