Quantcast

ബീച്ചുകളും വഴികളും ദുരുപയോഗം ചെയ്യരുത്​; മുന്നറിയിപ്പുമായി ദുബൈ അധികൃതർ

ബീച്ചുകളും പാതകളും ദുരുപയോഗം ചെയ്യുന്നത്​ തടയാൻ പരിശോധനാ നടപടികൾ സജീവമാക്കിയതായി അധികൃതർഅറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2023-02-21 19:34:51.0

Published:

21 Feb 2023 7:08 PM GMT

ബീച്ചുകളും വഴികളും ദുരുപയോഗം ചെയ്യരുത്​; മുന്നറിയിപ്പുമായി ദുബൈ അധികൃതർ
X

ദുബൈ: ബീച്ചുകളും വഴികളും ദുരുപയോഗം ചെയ്യുകയും അനധികൃത പാർക്കിങ്​ നടത്തുകയും ചെയ്യുന്നവർക്കെതിരെ നടപടിയുമായി അധികൃതർ. ആർ.ടി.എയും ദുബൈ മുനിസിപ്പാലിറ്റിയുമാണ്​ ശക്തമായ മുന്നറിയിപ്പുമായി രംഗത്തുവന്നത്​.

ബീച്ചുകളിലുംവഴികളിലുമായി ബോട്ടുകൾ, കാരവൻ, ഫുഡ്​കാർട്ടുകൾ, ട്രയിലർ എന്നിവ പാർക്ക്​ ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കുന്നുണ്ട്​. വഴികളിലും പൊതു പാർക്കിങ്ങുകളിലും ടെന്‍റുകൾ സ്ഥാപിക്കൽ, കാൽനടയാത്രക്കാരുടെ കാഴ്ചയെ​യൊ യാത്രയെയോ തടസ്സപ്പെടുത്തുന്നരീതിയിൽ ചെടികൾ നടൽ, വാഹനയാത്രക്കാരുടെ കാഴ്ചക്ക്​തടസമുണ്ടാകുന്ന രീതിയിൽ കുടയും ഷെയ്​ഡുകളും സ്ഥാപിക്കൽ, വേലി, ഗുഹ പോലുള്ളവ നിർമിക്കൽ എന്നിവയെല്ലാം നിയമവിരുദ്ധമാണ്​.

കഴിഞ്ഞദിവസം തുടങ്ങിയ പരിശോധന വരും ദിവസങ്ങളിൽ ശക്​തമാക്കും. ആദ്യ ഘട്ടത്തിൽ സ്ഥലം ഉടമകൾക്കും താമസക്കാർക്കും മുന്നറിയിപ്പ്​ നിർദേശം നൽകും. ബോധവത്​കരണ നടപടികളും തുടരും. നിയമലംഘനം തുടർന്നാൽ കർശനമായി നേരിടാനാണ്​ നീക്കം.


TAGS :

Next Story